വ്യോമസേനയ്ക്ക് ഇനി ‘റഫാൽ കരുത്ത്’; 5 യുദ്ധവിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമായി

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രതിരോധക്കരുത്തിന് ശക്തിപകർന്ന് റഫാൽ യുദ്ധവിമാനങ്ങൾ േവ്യാമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റഫാൽ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതൽ ശക്തിപ്പെട്ടു. അംബാലയിലേക്ക് പുറപ്പെടുന്നതിന് മുൻപു രാജ്നാഥ് സിങ്ങും ഫ്ലോറൻസ് പാർലിയും ഡൽഹിയിലെ പലം എയർ ഫോഴ്സ് സ്റ്റേഷനിൽവച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ഫ്ലോറൻസ് പാർലി പുഷ്പചക്രം അർപ്പിച്ചു.

ചടങ്ങുകളുടെ ഭാഗമായി അംബാലയിൽ സര്‍വമത പ്രാര്‍ഥന (സർവ്വധർമ്മ പൂജ) നടന്നു. അഞ്ച് റഫാലുകൾക്കും വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. റഫാൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ജൂലൈ 29ന‌ാണ് അംബാലയിൽ എത്തിയത്. അടുത്ത നാല് വിമാനങ്ങൾ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും വരും. 2021 അവസാനത്തോടെ 36 വിമാനങ്ങളും ലഭിക്കും.


#360malayalam #360malayalamlive #latestnews

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രതിരോധക്കരുത്തിന് ശക്തിപകർന്ന് റഫാൽ യുദ്ധവിമാനങ്ങൾ േവ്യാമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ എയർ...    Read More on: http://360malayalam.com/single-post.php?nid=942
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രതിരോധക്കരുത്തിന് ശക്തിപകർന്ന് റഫാൽ യുദ്ധവിമാനങ്ങൾ േവ്യാമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ എയർ...    Read More on: http://360malayalam.com/single-post.php?nid=942
വ്യോമസേനയ്ക്ക് ഇനി ‘റഫാൽ കരുത്ത്’; 5 യുദ്ധവിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമായി ന്യൂഡൽഹി ∙ ഇന്ത്യൻ പ്രതിരോധക്കരുത്തിന് ശക്തിപകർന്ന് റഫാൽ യുദ്ധവിമാനങ്ങൾ േവ്യാമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്