പൊന്നാനിയിൽ വാർത്താ ശേഖരണത്തിനെത്തിയ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം: പ്രതിഷേധവുമായി വിവധ മാധ്യമ കൂട്ടായ്മകൾ രംഗത്ത്

പൊന്നാനിയിൽ വാർത്താ ശേഖരണത്തിനെത്തിയ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം: പ്രതിഷേധവുമായി വിവധ മാധ്യമ കൂട്ടായ്മകൾ രംഗത്ത്

പൊന്നാനി: പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം.പ്രാദേശിക ചാനലായ പൊന്നാനി ചാനലിൻ്റെ റിപ്പോർട്ടറായ സമീറിനു നേരെയാണ് ഹാർബറിൽ നിന്നും കയ്യേറ്റ ശ്രമമുണ്ടായത്.

വൈകുന്നേരം ഹാർബറിലേക്ക് മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി പോകുകയായിരുന്ന സമീറിനെ ടോൾ ജീവനക്കാരൻ കയ്യേറ്റത്തിനു ശ്രമിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർക്ക് ജോലിയുടെ ഭാഗമായി ടോൾ നൽകേണ്ടതില്ല. ഇക്കാര്യം ജീവനക്കാരനെ അറിയിച്ചെങ്കിലും ക്യാമറയടക്കം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സമീർ പ്രതികരിച്ചു. ഹാർബറിലെ ടോൾ പിരിവ് കരാർ ഏറ്റെടുത്തതിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.


*മാധ്യമ പ്രവർത്തകനുനേരെ കൈയേറ്റം: പ്രസ്സ് ഫോറം പ്രതിഷേധിച്ചു*


മാറഞ്ചേരി: ഹാർബറിൽ വാർത്ത റിപ്പോർട്ട്‌ ചെയ്യാനെത്തിയ പൊന്നാനി ചാനൽ റിപ്പോർട്ടറുമായ എ.എം. മുഹമ്മദ് സമീറിനുനേരെ നടന്ന കൈയേറ്റത്തിൽ വന്നേരിനാട് പ്രസ്സ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൈയേറ്റം നടത്തിയ ഹാർബർ ടോൾ ജീവനക്കാരനെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും പ്രസ്സ് ഫോറം പ്രസിഡൻറ് രമേഷ് അമ്പാരത്ത്, സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രഷറർ പി.എ. സജീഷ് എന്നിവർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.


*കുറ്റക്കാർക്കെതിരെ പൊലീസ് ഉടൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് കെജെയു*


തിരൂർ: കേരളാ ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ എക്സീക്യൂട്ടീവ് മെമ്പറും, പൊന്നാനി ചാനൽ റിപ്പോർട്ടറുമായ എ.എം മുഹമ്മദ് സമീറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.ജെ.യു. മലപ്പുറം ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

കുറ്റക്കാർക്കെതിരെ പൊലീസ് ഉടൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. സ്വാതന്ത്രമായി മാധ്യമ പ്രവർത്തനം നടത്തുന്നത് തടസ്സപ്പെടുത്തുന്ന പ്രവണതക്കെതിരെ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.


പൊന്നാനി ചാനൽ റിപ്പോർട്ടറുമായ എ.എം മുഹമ്മദ് സമീറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കരാറൂകാരുടെ തൊഴിലിളികൾക്ക്  നേരെ തുറമുഖവകുപ്പും മുൻസിപ്പാലിററിയും പോലീസും  ഉടൻ മാതൃകാപരമായ നടപടികൾ സ്വീകരികണമെന്ന്  കൺസോർഷ്യം ഓഫ് ഓൺലൈൻ മീഡിയ (കോം) ആവശ്യപ്പെട്ടു. കേരളത്തിൽ മാധ്യമപ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുമ്പോഴും സർക്കാരും നിയമ സംവിധാനങ്ങളും വേണ്ടരീതിയിൽ ഇടപെടാത്തതിനെതിരെയും കോം പ്രതിഷേധം രേഖപ്പെുത്തി.

#360malayalam #360malayalamlive #latestnews

പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം.പ്രാദേശിക ചാനലായ പൊന്നാനി ചാനലിൻ്റെ റിപ്പോർട്ടറായ സമീറിനു നേരെയാണ് ...    Read More on: http://360malayalam.com/single-post.php?nid=7979
പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം.പ്രാദേശിക ചാനലായ പൊന്നാനി ചാനലിൻ്റെ റിപ്പോർട്ടറായ സമീറിനു നേരെയാണ് ...    Read More on: http://360malayalam.com/single-post.php?nid=7979
പൊന്നാനിയിൽ വാർത്താ ശേഖരണത്തിനെത്തിയ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം: പ്രതിഷേധവുമായി വിവധ മാധ്യമ കൂട്ടായ്മകൾ രംഗത്ത് പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം.പ്രാദേശിക ചാനലായ പൊന്നാനി ചാനലിൻ്റെ റിപ്പോർട്ടറായ സമീറിനു നേരെയാണ് ഹാർബറിൽ നിന്നും കയ്യേറ്റ ശ്രമമുണ്ടായത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്