മാറഞ്ചേരിയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

മാറഞ്ചേരിയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.  മാറഞ്ചേരി പനമ്പാട് ദയ മെഡിക്കൽസ് നടത്തുന്ന അശോക് കുമാർ (47) ആണ് കോവിഡ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. 12 ദിവസങ്ങൾക്ക് മുമ്പാണ് അശോക് കുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്.  തുടർന്ന് ശ്വാസതടസ്സം നേരിടുകയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് നില വഷളായതിനെ തുടർന്ന് വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യയും മകനുമാണ് അശോക് കുമാറിനുള്ളത്.

ഇതോടെ മാറഞ്ചേരിയിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത  മേഖലയായി പനമ്പാട് മാറുകയാണെന്ന ആശങ്കയും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. നിലവിൽ  പഞ്ചായത്തിൽ 766 ആളുകൾക്കാണ്   കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോവിഡ്  സമൂഹ വ്യാപനത്തിൻ്റെ തോത് അറിയുന്നതിനായി മെഗാ ആൻ്റിജൻ ടെസ്റ്റ് ക്യാമ്പുകൾ  നടന്ന് വരികയാണ്. ക്യാമ്പുകൾ നൽകുന്ന സൂചന അനുസരിച്ച് നിലവിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും  ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് രേഗികളുടെ എണ്ണം വലിയ രീതിയിൽ കൂടുന്നത് ആശങ്ക പരത്തുന്നു . മാാറഞ്ചേരി പഞ്ചായത്തിൽ 13, 14 ,15, 16, 19 വാർഡുകൾ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് വാർഡ് 13 ൽ ആണ്. 68 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ ഇതുവരെ 809 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ഇന്ന്  4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews #covid #death

മാറഞ്ചേരിയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാറഞ്ചേരി പനമ്പാട് ദയ മെഡിക്കൽസ് നടത്തുന്ന അശോക് കുമാർ (47) ആണ് കോവിഡ് ചികിത്സയില...    Read More on: http://360malayalam.com/single-post.php?nid=4548
മാറഞ്ചേരിയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാറഞ്ചേരി പനമ്പാട് ദയ മെഡിക്കൽസ് നടത്തുന്ന അശോക് കുമാർ (47) ആണ് കോവിഡ് ചികിത്സയില...    Read More on: http://360malayalam.com/single-post.php?nid=4548
മാറഞ്ചേരിയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു മാറഞ്ചേരിയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാറഞ്ചേരി പനമ്പാട് ദയ മെഡിക്കൽസ് നടത്തുന്ന അശോക് കുമാർ (47) ആണ് കോവിഡ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. 12 ദിവസങ്ങൾക്ക് മുമ്പാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്