മാറഞ്ചേരി വെളിയങ്കോട് പെരുമ്പടപ്പ് പൊന്നാനി 'സി'' കാറ്റഗറിയിൽ അറിയാം ഇളവുകൾ എന്തല്ലാം ..

കോവിഡ് ടിപിആർ കുറവ്: തദ്ദേശ സ്ഥാപനങ്ങളെ കാറ്റഗറി തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ചു.

മാറഞ്ചേരി വെളിയങ്കോട് പെരുമ്പടപ്പ് പൊന്നാനി 'സി'' കാറ്റഗറിയിൽ

എടപ്പാൾ വട്ടംകുളം തവനൂർ ആലങ്കോട് നന്നംമുക്ക് ''ബി'' കാറ്റഗറിയിൽ

ഓരോ കാറ്റഗറിയിലും അനുവധിച്ചിട്ടുള്ള ഇളവുകൾ ഇങ്ങനെ.

*എ . കാറ്റഗറി*

ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കും. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ0 രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഓടാം. ടാക്‌സിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയിൽ ഡ്രൈവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും. കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. തിരക്ക് നിയന്ത്രിക്കാൻ ആപ്പ് ഏർപ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.


*ബി കാറ്റഗറി*

ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. അക്ഷയ സെന്ററുകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തനാനമതിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം. ബിവ്‌റെജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. തിരക്ക് ഒഴിവാക്കുന്നതിന് ആപ്പ് വഴി ബുക്കിങ് ഏർപ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

*സി കാറ്റഗറി*

ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ദിവസവും പ്രവർത്തിക്കാം. വിവാഹാവശ്യത്തിനുള്ള വിൽപ്പനയ്ക്കായി വസ്ത്രവ്യാപാര ശാലകൾ, ജ്വല്ലറികൾ, ചെരുപ്പു കടകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, റിപ്പയർ സർവീസ് കടകൾ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി വെള്ളിയാഴ്ചകളിൽ മാത്രം രാവിലെ എഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. റസ്റ്ററന്റുകൾ ടെക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം.

*ഡി.കാറ്റഗറി*

ഇവിടെ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ഏർപ്പെടുത്തുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും.

നിലവിൽ മാറഞ്ചേരി പഞ്ചായത്ത് 17.06.2021 അർദ്ധരാത്രി വരെ  കണ്ടയ്ൻമെന്റ് സോണിലാണ് ഇളവുകൾ സംബന്ധിച്ച് തീരുമാനങ്ങൾ നാളെ ഉണ്ടാകുമെന്ന് കരുതുന്നു.

#360malayalam #360malayalamlive #latestnews

കോവിഡ് ടിപിആർ കുറവ്: തദ്ദേശ സ്ഥാപനങ്ങളെ കാറ്റഗറി തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ചു. മാറഞ്ചേരി വെളിയങ്കോട് പെരുമ്പടപ്പ് പൊന്നാനി 'സി...    Read More on: http://360malayalam.com/single-post.php?nid=4800
കോവിഡ് ടിപിആർ കുറവ്: തദ്ദേശ സ്ഥാപനങ്ങളെ കാറ്റഗറി തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ചു. മാറഞ്ചേരി വെളിയങ്കോട് പെരുമ്പടപ്പ് പൊന്നാനി 'സി...    Read More on: http://360malayalam.com/single-post.php?nid=4800
മാറഞ്ചേരി വെളിയങ്കോട് പെരുമ്പടപ്പ് പൊന്നാനി 'സി'' കാറ്റഗറിയിൽ അറിയാം ഇളവുകൾ എന്തല്ലാം .. കോവിഡ് ടിപിആർ കുറവ്: തദ്ദേശ സ്ഥാപനങ്ങളെ കാറ്റഗറി തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ചു. മാറഞ്ചേരി വെളിയങ്കോട് പെരുമ്പടപ്പ് പൊന്നാനി 'സി'' കാറ്റഗറിയിൽ എടപ്പാൾ വട്ടംകുളം തവനൂർ ആലങ്കോട് നന്നംമുക്ക് ''ബി'' കാറ്റഗറിയിൽ ഓരോ കാറ്റഗറിയിലും അനുവദിച്ചിട്ടുള്ള ഇളവുകൾ ഇങ്ങനെ. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്