വെളിയങ്കോട് യൂഡിഎഫ് ഭരണം അനിശ്ചിതത്വത്തിൽ! പിന്തുണ പിൻവലിക്കുമെന്ന് മുസ്ലിം ലീഗ് ഭീഷണി.

വെളിയങ്കോട് യൂഡിഎഫ് ഭരണം അനിശ്ചിതത്വത്തിൽ!  പിന്തുണ പിൻവലിക്കുമെന്ന് മുസ്ലിം ലീഗ് ഭീഷണി.

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്  അകത്തുണ്ടായ  പൊട്ടിതെറി മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു.

പെരുമ്പടപ്പ് ബ്ലോക്കിൽ ലീഗ് പിന്തുണയൊടെ ഭരണം നടത്തുന്ന ഏകപഞ്ചായത്തായ വെളിയങ്കോട് പഞ്ചായത്തിൽ നിന്നും നിരുപാധികം പിന്തുണ പിൻവലിക്കാൻ ഇന്നലെ ചങ്ങരംകുളത്ത് ചേർന്ന ലീഗ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു.

ഇതോടെ വെളിയങ്കോട്ടെ യൂഡിഎഫ് ഭരണം അനിശ്ചിതത്വത്തിലായി.

 ലീഗ് പിന്തുണ പിൻവലിച്ചാൽ കോൺഗ്രസ്സിന് ഭരണം നഷ്ടമാകും. ഇത് വലിയ രീതിയിൽ കോൺഗ്രസ്സിനെ സമ്മർദ്ധത്തിലാക്കും 

ഇത്തരത്തിലൊരു സമ്മർദ്ധതന്ത്രം നടത്തി കോൺഗ്രസ്സിനെ വരുതിയിലാക്കുക എന്നത് തന്നെയാണ് ഈ പ്രഖ്യാപനം കൊണ്ട് ലീഗ് ഉദ്ദേശിച്ചിട്ടുള്ളത്. 

ചങ്ങരംകുളം ബാങ്ക് തിരഞ്ഞെടുപ്പിൽ ലീഗ് സമവായങ്ങളും ഡിസിസി നിർദ്ദേശങ്ങളും പാടെ തള്ളി ഏകപക്ഷീയമായ നിലപാടുമായാണ് കോൺഗ്രസ്സ് മുന്നോട്ട് പോയത്. ഇതിൽ പ്രതിഷേധിച്ച് ലീഗ് തിരഞ്ഞെടുപ്പിൽ നിന്നും പൂർണ്ണമയും വിട്ടുനിൽകുകയായിരുന്നു.

അതിന്റെ പ്രതികാരമായാണ് ഇപ്പോൾ വെളിയങ്കോട്ടെ പിന്തുണ  പിൻവലിക്കൽ പ്രഖ്യാപനത്തിലുടെ മണ്ഡലം കമ്മറ്റി നടത്തിയത്.

വിഷയം സംസ്ഥാനതലത്തിൽ ചർച്ചയായതോടെ ഇന്ന് നടക്കുന്ന യുഡിഎഫ് കമ്മറ്റിയിൽ പികെ കുഞ്ഞാലികുട്ടി  വി ഡി സതീഷനുമായി വിഷയം ചർച്ചചെയ്യും.

എന്നാൽ വെളിയങ്കോട്ടെ  സമ്മർദ്ദത്തിലൂടെ തുടർ ചർച്ചയിൽ ചങ്ങരംകുളം ബാങ്ക് വിഷയത്തിൽ തീരുമാനത്തിൽ എത്തുക  എന്നതിനപ്പുറം മറ്റുചില വിലപേശലുകൾകൂടി നടക്കാൻ സാധ്യതയുണ്ടെന്നാണ് പിന്നാമ്പുറ വർത്തമാനങ്ങൾ

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന് അകത്തുണ്ടായ പൊട്ടിത്തെറി മറ്റ് പ്രദേശങ്ങളിലേക്കു...    Read More on: http://360malayalam.com/single-post.php?nid=7978
ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന് അകത്തുണ്ടായ പൊട്ടിത്തെറി മറ്റ് പ്രദേശങ്ങളിലേക്കു...    Read More on: http://360malayalam.com/single-post.php?nid=7978
വെളിയങ്കോട് യൂഡിഎഫ് ഭരണം അനിശ്ചിതത്വത്തിൽ! പിന്തുണ പിൻവലിക്കുമെന്ന് മുസ്ലിം ലീഗ് ഭീഷണി. ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന് അകത്തുണ്ടായ പൊട്ടിത്തെറി മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. പെരുമ്പടപ്പ് ബ്ലോക്കിൽ ലീഗ് പിന്തുണയൊടെ ഭരണം നടത്തുന്ന ഏക പഞ്ചായത്തായ വെളിയങ്കോട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്