പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി: സ്പീക്കർ വീഡിയോ കോൺഫറൻസ് യോഗം വിളിച്ചു ചേർത്തു

സർക്കാരിന്റെ നൂറു ദിന കര്മപരിപാടിയിൽ നിർമാണം പൂർത്തീകരിച്ചു കമ്മിഷൻ ചെയ്യാനുള്ള പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ  നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിത മായി പൂർത്തീകരിക്കുന്നതിനായി ബഹു സ്‌പീക്കറുടെ അധ്യക്ഷതയിൽ ബഹു ജലവിഭവ വകുപ്പുമന്ത്രി ശ്രീ കെ .കൃഷ്ണൻകുട്ടി , ബഹു . ഉന്നത വിദ്യാഭ്യാസ -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ kt ജലീൽ എന്നിവർ പങ്കെടുത്തു കൊണ്ട്   വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നു.  

ജല ശുദ്ധീകരണ ശാല ,കിണർ , പമ്പ്‌ ഹൌസ് മറ്റു കെട്ടിടങ്ങൾ എന്നിവയുടെ പ്രവർത്തി 80 % പൂർത്തീകരിച്ചു .  കൂരടയിലുള്ള സംഭരണ ടാങ്കിലേക്ക് 8 കെഎം ദൂരത്തിലേക്കു ശുദ്ധജല പമ്പിങ് മെയിൻ സ്ഥാപിക്കുന്ന പ്രവർത്തി പൂർത്തീകരിച്ചു . മറ്റു പമ്പുസെറ്റുകൾ, പദ്ധതിക്ക് വേണ്ട സബ്‌സ്റ്റേഷൻ   അടക്കമുള്ള പ്രവർത്തികൾ നടക്കുന്നു .കൂടാതെ രണ്ടാം ഘട്ടമായ വിതരണ ശ്രിംഖലയുടെ DPR  ഉടൻ സമർപ്പിച്ചു അംഗീകാരം തേടുന്നതിനും ധാരണയായി .

മൈനോറിറ്റി കോച്ചിങ് സെന്റര് പൊന്നാനി

പൊന്നാനി യിൽ 2009 മുതൽ പ്രവർത്തിച്ചു വരുന്ന മൈനോറിറ്റി കോച്ചിങ് സെന്റര് ഇറിഗേഷൻ പ്രൊജക്റ്റ് ഡിവിഷൻ കോമ്പൗണ്ടിൽ ആണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് , പ്രസ്തുത സ്ഥാപനത്തിന് കഴിഞ്ഞ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു . കെട്ടിടം പണിയാൻ സ്ഥലമില്ലാതിരുന്ന സ്ഥാപനത്തിന് ഇറിഗേഷൻ പ്രൊജക്റ്റ് ഡിവിഷൻ ഓഫീസിൽ കോമ്പൗണ്ടിൽ  50 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനിച്ചു .

യോഗത്തിൽ സ്പീക്കറിനും മന്ത്രിമാർക്കും പുറമെ കേരളം വാട്ടർ അതോറിറ്റി MD ശ്രീ വെങ്കിടാചലപതി IAS , KWA ടെക്നിക്കൽ മെമ്പർ ,ചീഫ് എഞ്ചിനീയർ , സുപ്രേണ്ടിന് എഞ്ചിനീയർ ,എക്സിക്യൂട്ടീവ് എഞ്ചിനീയർ , കേരളം ന്യൂന പക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ മൊയ്‌ദീൻ കുട്ടി , പൊന്നാനി കേന്ദ്രത്തിലെ പ്രിൻസിപ്പൽ പ്രൊഫസർ മുഹമ്മദ് ഇക്ബാൽ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു 

#360malayalam #360malayalamlive #latestnews

സർക്കാരിന്റെ നൂറു ദിന കര്മപരിപാടിയിൽ നിർമാണം പൂർത്തീകരിച്ചു കമ്മിഷൻ ചെയ്യാനുള്ള പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ പ്...    Read More on: http://360malayalam.com/single-post.php?nid=923
സർക്കാരിന്റെ നൂറു ദിന കര്മപരിപാടിയിൽ നിർമാണം പൂർത്തീകരിച്ചു കമ്മിഷൻ ചെയ്യാനുള്ള പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ പ്...    Read More on: http://360malayalam.com/single-post.php?nid=923
പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി: സ്പീക്കർ വീഡിയോ കോൺഫറൻസ് യോഗം വിളിച്ചു ചേർത്തു സർക്കാരിന്റെ നൂറു ദിന കര്മപരിപാടിയിൽ നിർമാണം പൂർത്തീകരിച്ചു കമ്മിഷൻ ചെയ്യാനുള്ള പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിത മായി പൂർത്തീകരിക്കുന്നതിനായി ബഹു സ്‌പീക്കറുടെ അധ്യക്ഷതയിൽ ബഹു ജലവിഭവ വകുപ്പുമന്ത്രി ശ്രീ കെ .കൃഷ്ണൻകുട്ടി , ബഹു . ഉന്നത വിദ്യാഭ്യാസ -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ kt ജലീൽ എന്നിവർ പങ്കെടുത്തു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്