പബ്ജി തിരിച്ചെത്താനൊരുങ്ങുന്നു

പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യ ഒട്ടാകെ യുവാക്കളുടെ ഹരമായി മാറിയ പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യയിലെ പബ്ജി ആപ്പിന്‍റെ അവകാശം ടെന്‍സന്‍റില്‍ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്പനി തിരിച്ചെടുത്തു. ഗെയ്മിന്‍റെ വിതരണം നേരിട്ട് ഏറ്റെടുക്കുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി. ഡാറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും പബ്ജി വ്യക്തമാക്കി.

സുരക്ഷ ശക്തമാക്കാന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിരിച്ചെത്തുമെന്നും പബ്ജി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടാം തിയ്യതിയാണ് സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പബ്ജിയടക്കം 118 ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയ ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യ ഒട്ടാകെ യുവാക്കളുടെ ഹരമായി മാറിയ പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യയിലെ പബ്ജി ആപ്പ...    Read More on: http://360malayalam.com/single-post.php?nid=905
പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യ ഒട്ടാകെ യുവാക്കളുടെ ഹരമായി മാറിയ പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യയിലെ പബ്ജി ആപ്പ...    Read More on: http://360malayalam.com/single-post.php?nid=905
പബ്ജി തിരിച്ചെത്താനൊരുങ്ങുന്നു പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യ ഒട്ടാകെ യുവാക്കളുടെ ഹരമായി മാറിയ പബ്ജി തിരിച്ചുവരാനൊരുങ്ങുന്നു. ഇന്ത്യയിലെ പബ്ജി ആപ്പിന്‍റെ അവകാശം ടെന്‍സന്‍റില്‍ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്പനി തിരിച്ചെടുത്തു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്