അധ്യാപക ദിനത്തിൽ മന്ത്രി ജലീലിനെ ചട്ടം പഠിപ്പിച്ച് യൂത്ത് കോൺഗ്രസ്‌

പൊന്നാനി: വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് യു എ ഇ കോൺസുലേറ്റിൽ നിന്നും നിരന്തര സഹായങ്ങൾ കൈപ്പറ്റുകയും, പിന്നീട് അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന മന്ത്രി കെ. ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ  ചട്ടം പഠിപ്പിക്കൽ സമരം നടത്തി.

തവനൂർ നരിപറമ്പിലെ മന്ത്രി  ജലീലിന്റെ ഓഫീസിന് മുമ്പിൽ നടന്ന സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.ഖുറാൻ വിശ്വാസികളുടെ ജീവിതത്തിന്റെ കവചമാണെന്നും മന്ത്രി ജലീൽ അതിനെ സ്വർണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.. ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി കെ ഹാരിസ് ഇ പി രാജീവ്‌,നൗഫൽ ബാബു,യുകെ അഭിലാഷ്,  ഒകെ ഫാറൂഖ്,സെക്രട്ടറിമാരായ അഡ്വ:എഎം രോഹിത്, പി. നിധീഷ്, പി ഇഫ്തികാറുദ്ധീൻ,സിദ്ധീഖ് പന്താവൂർ, ഷഫീക് കൈമലശേരി,  ടിപി മുഹമ്മദ്‌, പി. നസറുള്ള, സിഎം പുരുഷോത്തമൻ  മാസ്റ്റർ, ഹാരിസ് മുതൂർ, റംഷാദ്, ടി എം മനീഷ്,അഡ്വ രതീഷ് കൃഷ്ണ, റിയാസ് പഴഞ്ഞി ,മുഹമ്മദ്‌ പാറയിൽ, യൂസഫ് പുളിക്കൽ, സഫീർ ജാൻ, ഉമറലി കരേക്കാട്, സുനിൽ പോരൂർ, അഷ്‌റഫ്‌ കുഴിമണ്ണ, ജംഷീർ പാറയിൽ, സൈഫുദ്ധീൻ കണ്ണനാരി, ശബാബ് വക്കരത്ത്, ഹബീബ് ആദൃശ്ശേരി, വിനു എരമംഗലം, റിയാസ് എം ടി, ശറഫുദ്ധീൻ കെ.പി,  യാക്കൂബ് കുന്നംപള്ളി,ഹുസൈൻ കുട്ടി  പ്രകാശൻ കാലടി തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി: വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് യു എ ഇ കോൺസുലേറ്റിൽ നിന്നും നിരന്തര സഹായങ്ങൾ കൈപ്പറ്റുകയും, പിന്നീട് അതിനെ ന്യായീകരി...    Read More on: http://360malayalam.com/single-post.php?nid=866
പൊന്നാനി: വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് യു എ ഇ കോൺസുലേറ്റിൽ നിന്നും നിരന്തര സഹായങ്ങൾ കൈപ്പറ്റുകയും, പിന്നീട് അതിനെ ന്യായീകരി...    Read More on: http://360malayalam.com/single-post.php?nid=866
അധ്യാപക ദിനത്തിൽ മന്ത്രി ജലീലിനെ ചട്ടം പഠിപ്പിച്ച് യൂത്ത് കോൺഗ്രസ്‌ പൊന്നാനി: വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് യു എ ഇ കോൺസുലേറ്റിൽ നിന്നും നിരന്തര സഹായങ്ങൾ കൈപ്പറ്റുകയും, പിന്നീട് അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന മന്ത്രി കെ. ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്