വിവാദം വിട്ടൊഴിയാതെ മാറഞ്ചേരി കോൺഗ്രസ്സ് മണ്ഢലം പ്രസിഡന്റ് പദവി: 15 പേർ രാജിവെച്ചു.

വിവാദം വിട്ടൊഴിയാതെ മാറഞ്ചേരി കോൺഗ്രസ്സ് മണ്ഢലം പ്രസിഡന്റ് പദവി:  15 പേർ രാജിവെച്ചു.

മാറഞ്ചേരി മണ്ഢലം പ്രസിഡന്റ്: വീണ്ടും വിവാദങ്ങളിൽ:


പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നത് സംസ്ഥാന തലത്തിൽ പിടിപാടുള്ള നേതാവ് എന്ന് ആരോപണം


പ്രതിഷേധിച്ച് 15 പേർ രാജിവെച്ചു.


വിവാദം വിട്ടൊഴിയാതെ മാറഞ്ചേരി കോൺഗ്രസ്സ് മണ്ഢലം പ്രസിഡന്റ് പദവി. 


നിലവിൽ പ്രസിഡന്റ് ആയിരുന്ന ഹിളർ കാഞ്ഞിരമുക്ക് ലീവ് നൽകിയ പോസ്റ്റിൽ താത്കാലിക നിയമനമാണ് പൊട്ടിതെറിയിൽ കലാശിച്ചത്.


നേരത്തെ മണ്ഡലം പ്രസിഡന്റ് ആയിരിക്കെ പെൻഷൻ തിരിമറി ആരോപണത്തെ തുടർന്ന്തത്സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ശ്രീജിത്തിനെ യാതൊരു വിധ ചർച്ചകളും നടത്താതെ വീണ്ടും തത്സ്ഥാനത്ത് അവരോധിക്കാനുള്ള ഒരുവിഭാകത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധിച്ച് 15ഓളം പ്രമുഖർ ഇന്ന് രാജി നൽകി.


പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് അഷ്റഫ് കരുവടി, പ്രവാസി കോൺഗ്രസ്സ് പ്രസിഡൻറ് ആസാദ് ഇളയേടത്ത്, കോൺഗ്രസ് മാറഞ്ചേരി മണ്ഡലം  വൈസ് പ്രസിഡണ്ട് ബഷീർ ആർ വി, മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്പ്രസിഡൻറ് മജീദ് ഇല്ലത്തേൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


പൊന്നാനി പ്രസ്ക്ലബ്ബിൽ വാർത്താ സമ്മേളനം വിളിച്ചാണ് പ്രവർത്തകർ രാജിപ്രഖ്യാപനം നടത്തിയത്.


വാർത്താ സമ്മേവളനത്തിന് എത്തിയവർ മാധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പിന്റെ പൂർണ്ണരൂപം


പൊന്നാനി മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയിൽ വീണ്ടും ഗ്രൂപ്പിന്റെ പിടിയിൽ.... 


മാറഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും അപമാനിച്ചു കൊണ്ട് വീണ്ടും മണ്ഡലം പ്രസിഡണ്ട് നിയമനം നടന്നിരിക്കുന്നു.


മുമ്പ്  മണ്ഡലം പ്രഡിഡണ്ടും അന്നത്തെ വാർഡ് മെമ്പറുമായിരുന്ന ശ്രീജിത്ത്‌ എന്ന വ്യക്തി പാർട്ടിയുടെ ഭരണത്തിലുള്ള സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന കാലയളവിൽ അവിടെ നടത്തിയ പെൻഷൻ വിതരണ തട്ടിപ്പിൽ ഉൾപ്പെട്ട് ആരോപണം വന്നതിനാൽ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തും നിന്നും ബാങ്കിലെ ജോലിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്ന വ്യക്തി കൂടിയാണ്... 


 ബാങ്ക് നൽകിയ പരാതിയിൽ  ഒളിവിൽ പോകുകയും പിന്നീട് കോടതി നൽകിയ  ജാമ്യത്തിൽ ഇപ്പോഴും കേസിനെ നേരിട്ട് കൊണ്ടിരിക്കുകയുമാണ്.


 എന്നാൽ ഇപ്പോഴത്തെ  മണ്ഡലം  പ്രസിഡന്റ് അവധിയിൽ പോയ നേരം നോക്കി ശ്രീജിത്ത്‌ എന്ന വ്യക്തിയെ കമ്മിറ്റി ചേരുകയോ  ഒരു ചർച്ച പോലും നടത്തുകയോ ചെയ്യാതെ വീണ്ടും തൽസ്ഥാനത്ത് നിയമച്ചിരിക്കുന്നു..


ഇത് കോൺഗ്രസ് പ്രവർത്തകരെ ലജ്ജിപ്പിക്കുന്ന നടപടിയായേ കാണാൻ പറ്റൂ. ഇതിന്റെയെല്ലാം പിന്നിൽ സംസ്ഥാന തലത്തിൽ പിടിപാടുള്ള ഒരു ഉന്നത ഗ്രൂപ്പ് നേതാവാണ്.


 പാർട്ടിയോ ആശയങ്ങളോ  ഒന്നും ഈ നേതാവിന് പ്രശ്നമല്ല. തന്റെ  പക്ഷത്ത് ചേർന്ന് നിൽക്കുന്നവൻ ആരായാലും എത്രമാത്രം  പാർട്ടിക്ക് നാണക്കേട്  ഉണ്ടാക്കുന്നവനായാലും അയാളെ സംരക്ഷിക്കുക എന്നതിനപ്പുറം കോൺഗ്രസുകാരുടെ വികാരങ്ങളെയും ചിന്തകളെയും മുഖവിലക്കെടുക്കാൻ ഈ നേതാവ് തയാറാകില്ല.

 അതിന്റെ ഒടുവിലെ സംഭവ വികാസങ്ങളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.


 പലപ്രാവശ്യം  പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇനി ആവർത്തിക്കില്ലെന്നും ഇത്തരം നിയമനങ്ങൾ എല്ലാവരുമായി ചർച്ച ചെയ്ത് മാത്രമേ നടപ്പാക്കൂ എന്ന ഉറപ്പു നൽകി ആശ്വസിപ്പിക്കുമെന്നല്ലാതെ ആ ഉറപ്പ് ലംഘിക്കുകയും പാർട്ടിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.


 ഏതായാലും ഇത്രയും ഗുരുതരമായ ആരോപണത്തിനു വിധേയനായ ഈ വ്യക്തിയെ മണ്ഡലം പ്രസിഡണ്ടായി അംഗീകരിക്കാൻ അഭിമാനമുള്ള ഒരു കോൺഗ്രസുകാരനും സാധിക്കില്ല..


അത് താൽക്കാലികമാണെങ്കിലും ഒരു മണിക്കൂർ നേരത്തേക്കാണെങ്കിൽ പോലും അത് പാവപ്പെട്ട പ്രവർത്തകരുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നതിന് തുല്യമാണ്... 


കോൺഗ്രസ്‌ എന്ന ജനാധിപത്യ പ്രസ്ഥാനത്തിൽ ഇതുപോലെയുള്ള ഈ ഏകാധിപത്യ പ്രവണത ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല.


പല  ഉന്നത നേതാക്കളുടെയും മുന്നിലും  വിഷയം അവതരിപ്പിച്ചിട്ടും പരിഹാരം ഉണ്ടാക്കാത്തതിലും ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്ക് കുട ചൂടി കൊടുക്കുന്ന ഈ ഏകാധിപത്യ രീതിയിലും പ്രതിഷേധിച്ചു  ഞങ്ങൾ ഞങ്ങളുടെ പാർട്ടി ഭാരവാഹിത്വങ്ങൾ രാജി വെക്കുന്നു..


ബാക്കി കാര്യങ്ങൾ നല്ലവരായ മാധ്യമ സുഹൃത്തുക്കളുമായി ഞങ്ങൾ പിന്നീട്  പങ്ക് വെക്കുന്നതായിരിക്കും എന്ന ഉറപ്പ് നൽകി ഞങ്ങൾ നിർത്തുന്നു.... നന്ദി....


ഈ വാർത്താ സമ്മേളനവും രാജിയും മാറഞ്ചേരിയിലേ കോൺഗ്രസ്സിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെക്കാനും കൂടുതൽ രാജികൾക്കും കാരണമാകംമെന്നു മാണ് രാഷട്രീയ നിരീക്ഷർ പ്രതീക്ഷിക്കുന്നത്

#360malayalam #360malayalamlive #latestnews

നിലവിൽ പ്രസിഡന്റ് ആയിരുന്ന ഹിളർ കാഞ്ഞിരമുക്ക് ലീവ് നൽകിയ പോസ്റ്റിൽ താത്കാലിക നിയമനമാണ് പൊട്ടിതെറിയിൽ കലാശിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7707
നിലവിൽ പ്രസിഡന്റ് ആയിരുന്ന ഹിളർ കാഞ്ഞിരമുക്ക് ലീവ് നൽകിയ പോസ്റ്റിൽ താത്കാലിക നിയമനമാണ് പൊട്ടിതെറിയിൽ കലാശിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7707
വിവാദം വിട്ടൊഴിയാതെ മാറഞ്ചേരി കോൺഗ്രസ്സ് മണ്ഢലം പ്രസിഡന്റ് പദവി: 15 പേർ രാജിവെച്ചു. നിലവിൽ പ്രസിഡന്റ് ആയിരുന്ന ഹിളർ കാഞ്ഞിരമുക്ക് ലീവ് നൽകിയ പോസ്റ്റിൽ താത്കാലിക നിയമനമാണ് പൊട്ടിതെറിയിൽ കലാശിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്