മാറഞ്ചേരി കോൺഗ്രസ്സിൽ കലാപം തുടരുന്നു. മണ്ഡലം പ്രസിഡന്റിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് വാർഡ് കമ്മറ്റികൾ

മാറഞ്ചേരി: ഒരു  ഇടവേളക്ക് ശേഷം മാറഞ്ചേരിയിലെ കോൺഗ്രസ്സ് ചേരിയിൽ വീണ്ടും സജീവമായ പൊട്ടിതെറികളും കലാപങ്ങളും കൂടുൽ ഇടങ്ങളിലേക്ക് പടരുന്നു.

പുതുതായി നിയമിതനായ മണ്ഡലം പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധങ്ങളാണ് അപസ്വരങ്ങളും പ്രതിഷേധങ്ങളും നിസ്സഹകരണങ്ങളും രാജികളുമായി വീണ്ടും പാർട്ടിയിൽ പ്രക്ഷുബ്ദ്ധത സൃഷ്ടിക്കുന്നത്.

നേരത്തെ പെൻഷൻ പണം തിരിമറി നടത്തിയതിന്റെ പേരിൽ ആരോപണ വിധേയനായി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തും കോൺഗ്രസ്സ് ഭരിക്കുന്ന ബേങ്ക് ജോലിയിൽ   നിന്നും നീക്കം ചെയ്ത വ്യക്തിയെ പാർട്ടി ഘടങ്ങളുമായി കൂടിയാലോചനയില്ലാതെ തൽസ്ഥാനത്ത് പുനപ്രതിഷ്ഠിച്ച ചില പാർട്ടി ഉന്നതരുടെ നീക്കത്തിനെതിരായ പ്രതിഷേധമാണ് പാർട്ടിയിൽ പാളയത്തിൽ പട നയിക്കാൻ കാരണമായത്.

കഴിഞ്ഞദിവസം സംഭവത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ പ്രമുഖ നേതാക്കളടങ്ങുന്ന 15 അംഗ സംഘം വാർത്താ സമ്മേളനം നടത്തി രാജി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ചുവട് പിടിച്ച് മണ്ഡലത്തിലെ പല ഉപഘടകങ്ങളും പുതിയ പ്രസിഡന്റിനോടും പാർട്ടി നയങ്ങളോടും പരോക്ഷ നിസ്സഹകരണ പ്രഖ്യാപനവും നടത്തി. 

ഇതിന്റെ തുടർച്ചയയി ഇന്ന്  പതിനാലാം വാർഡ് കമ്മറ്റി ഔദ്യോഗികമായി പ്രസിഡന്റിനെ ബഹിഷ്കരുക്കുന്നതായും നിസ്സഹകരണം നടത്തുന്നതായും പ്രഖ്യാപിച്ച് രംഗത്ത് വന്നു.

കഴിഞ്ഞ ദിവസം പ്രസിഡന്റ് എ. ഗോപാല കൃഷണന്റെ നേതൃത്വത്തിൽ സി.പി നൗഷാദിന്റെ അദ്ധ്യക്ഷതയിൽ    ചേർന്ന വാർഡ് കമ്മറ്റി ഐഖ്യകണ്ഠേന എടുത്ത തീരുമാനം എന്ന നിലയിൽ ഇന്നാണ് മാധ്യമങ്ങൾക്ക് വാർത്താകുറിപ്പ് നൽകിയത്.


മീറ്റിങ്ങ് തീരുമാനം മലപ്പുറം ഡിസിസി പ്രസിഡന്റിന് അയച്ചുകൊടുക്കുകയും വിഷയം ശ്രദ്ധയിൽ പെട്ട പ്രസിഡന്റ്  മണ്ഡലം കമ്മക്കറ്റിയേയും ആരോപണ വിധേയനായ നേതാവിനേയും ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചതായുമാണ് ലഭ്യമാകുന്ന വിവരം.

വരും ദിവസങ്ങളിൽ കൂടുതൽ വാർഡ് കമ്മറ്റികളും പോഷക സംഘടനകളും സമാന രീതിയിൽ രംഗത്ത് വരും എന്നാണ് ലഭ്യമാകുന്ന വിവരം.

 ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ എന്ന ഗ്രൂപ്പ് നേതാവിന്റെ നിലപാടുകൾ കോൺഗ്രസ്സിനെ നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്യുമെന്നും കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലക്ക് നടന്ന  തിരഞ്ഞെടുപ്പിൽ  വിജയ സാധ്യത ഉണ്ടായിരുന്ന പല സീറ്റിലും പാർട്ടിക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നതിനു പിന്നിൽ ഇത്തരം സമീപനമാണെന്നും  യോഗം കുറ്റപ്പെടുത്തി.

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പാനലും തൊഴിൽ ദാനവും ഉൾപ്പടെ പല വിഷയങ്ങളിലും  ഇയാൾ നടത്തുന്ന സ്വജന പക്ഷപാതത്തിനെതിരേയും അണികളുടെ രോഷം വൈകാതെ ഉണ്ടാവുമെന്നും കോൺഗ്രസ്സ് പാർട്ടിയും മണ്ഡലം കമ്മറ്റിയും മറ്റ് പാർട്ടി പദവികളും  ചിലരുടെ മുമ്പിൽ ഓച്ഛാനിച്ച് നിൽകുന്ന മാറഞ്ചേരിലെ നാലഞ്ച് ആളുകൾ മാത്രമല്ലെന്നും ഇത്തരക്കാരെ  ബോധ്യപെടുത്തും വരെ ഈ പ്രതഷേധങ്ങൾ തുടരുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

പുതിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെതരെ നിസ്സഹകരണം പ്രഖ്യാപിച്ച് കൊണ്ട് പതിനാലാം വാർഡ് കമ്മറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിന്റെ പൂർണ്ണരൂപം


മാധ്യമങ്ങൾക്ക്, 

മാറഞ്ചേരി മണ്ഡലം പതിനാലാം വാർഡ് കോൺഗ്രസ് കമ്മറ്റി അറിയിക്കുന്നത്... 

കോൺഗ്രസ് ഭരണ സമിതിയുടെ കീഴിലുള്ള  മാറഞ്ചേരി സഹകരണ ബാങ്കിൽ നിന്ന് പെൻഷൻ  തട്ടിപ്പ് നടത്തിയെന്ന ആരോപണത്താൽ പ്രസ്തുത ബാങ്ക് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  പുറത്തു പോകേണ്ടി വന്ന അന്നത്തെ മണ്ഡലം പ്രസിഡണ്ടും ബാങ്ക് ജോലിക്കാരനും ആ കാലയളവിലെ വാർഡ് മെമ്പറുമായ ഒരു വ്യക്തിയെ പാർട്ടിയുടെ ഒരു ഘടകത്തിലും യാതൊരു വിധ കൂടിയാലോചനകളുമില്ലാതെ  തീർത്തും  ഏകപക്ഷീയമായി  ഇപ്പോഴത്തെ പ്രസിഡണ്ട് അവധിയിൽ പോയ നേരം നോക്കി വീണ്ടും  മാറഞ്ചേരി മണ്ഡലം പ്രസിഡണ്ടായി നിയമച്ചിരിക്കുന്നു..,. ആരോപണങ്ങൾ സത്യമാണെന്നു തെളിയിക്കുന്ന വിധത്തിൽ ഒരുപാട് തെളിവുകൾ പുറത്ത് വന്നിട്ടും, അറസ്റ്റ് ചെയ്യുമെന്നുള്ള അവസ്ഥയിൽ ഒളിവിൽ പോകുകയും പിന്നീട് ജാമ്യം കിട്ടുകയും, അതുവഴി മാറഞ്ചേരിയിൽ പാർട്ടിക്ക് ഒരുപാട് നാണക്കേടുണ്ടാക്കുകയും പഞ്ചായത്തിന്റെ ഭരണം പോലും നഷ്ടപ്പെടുത്തുകയും ചെയ്ത ഈ വ്യക്തിയെ മണ്ഡലം പ്രഡിഡണ്ടായി വീണ്ടും അംഗീകരിക്കാനും അദ്ദേഹത്തിന്റെ കീഴിൽ  ഒരു ഘടകമായി പ്രവർത്തിക്കാനും ഞങ്ങൾക്ക് അങ്ങേയറ്റം പ്രയാസമുള്ളതിനാൽ ഞങ്ങൾ ഒരു കാരണവശാലും മാറഞ്ചേരി മണ്ഡലം കമ്മറ്റിയോട് സഹകരിക്കേണ്ടതില്ലെന്നും എല്ലാ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാനും 11-01-2023ന്    പ്രഡിഡണ്ട് എ. ഗോപാല കൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന വാർഡ് കമ്മറ്റി യോഗം ഐക്യകണ്ഠനേ തീരുമാനിച്ചു....സി പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു...,,

മാറഞ്ചേരി കോൺഗ്രസ്സിൽ കൂട്ടരാജി: പുതിയ മണ്ഡലം പ്രസിഡന്റിനെ അംഗീകരിക്കാനാകില്ല വീഡിയോ വാർത്തകാണാൻ 👆 ക്ലിക്ക് ചെയ്യുക

#360malayalam #360malayalamlive #latestnews

പുതുതായി നിയമിതനായ മണ്ഡലം പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധങ്ങളാണ് അപസ്വരങ്ങളും പ്രതിഷേധങ്ങളും നിസ്സഹകരണങ്ങളും രാജികളുമായി വീ...    Read More on: http://360malayalam.com/single-post.php?nid=7715
പുതുതായി നിയമിതനായ മണ്ഡലം പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധങ്ങളാണ് അപസ്വരങ്ങളും പ്രതിഷേധങ്ങളും നിസ്സഹകരണങ്ങളും രാജികളുമായി വീ...    Read More on: http://360malayalam.com/single-post.php?nid=7715
മാറഞ്ചേരി കോൺഗ്രസ്സിൽ കലാപം തുടരുന്നു. മണ്ഡലം പ്രസിഡന്റിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് വാർഡ് കമ്മറ്റികൾ പുതുതായി നിയമിതനായ മണ്ഡലം പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധങ്ങളാണ് അപസ്വരങ്ങളും പ്രതിഷേധങ്ങളും നിസ്സഹകരണങ്ങളും രാജികളുമായി വീണ്ടും പാർട്ടിയിൽ പ്രക്ഷുബ്ദ്ധത സൃഷ്ടിക്കുന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്