കോവിഡ് 19: പൊന്നാനി നഗരസഭയില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു

പൊന്നാനി നഗരസഭാ പ്രദേശത്ത് കോവിഡ്  കേസുകളില്‍ നേരിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കഴിഞ്ഞ 10 ദിവസങ്ങളിലായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി  കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നത്. യോഗത്തില്‍ പൊന്നാനിയിലെ നിലവിലെ സ്ഥിതി അവലോകനം ചെയ്തു.  വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ബ്രേക് ദി ചെയിന്‍ സ്‌ക്വാഡ് അടുത്ത ദിവസം മുതല്‍ നഗരസഭാ പ്രദേശത്ത് പ്രത്യേക പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി.  പോലീസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും ധാരണയായി. രോഗ വ്യാപനം തടയുന്നതിന്  കൂടുതല്‍ ജാഗ്രതയോടെ  മുന്നോട്ട് പോകണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

പൊന്നാനി നഗരസഭാ ഓഫീസില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തഹസില്‍ദാര്‍ വിജയന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഞ്ചിത്ത് ലാല്‍, പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. 

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭാ പ്രദേശത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയില്‍ പ്രത്യേക യോഗം ചേര്‍...    Read More on: http://360malayalam.com/single-post.php?nid=854
പൊന്നാനി നഗരസഭാ പ്രദേശത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയില്‍ പ്രത്യേക യോഗം ചേര്‍...    Read More on: http://360malayalam.com/single-post.php?nid=854
കോവിഡ് 19: പൊന്നാനി നഗരസഭയില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു പൊന്നാനി നഗരസഭാ പ്രദേശത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കഴിഞ്ഞ 10 ദിവസങ്ങളിലായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്