ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ

മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തി നഷ്ടത്തിലുള്ളവ നിര്‍ത്താനാണ് റെയില്‍വേയുടെ തീരുമാനം. മുംബൈ ഐ.ഐ.ടിയുടെ സഹായത്തോടെയാകും ടൈംടേബിള്‍ തയ്യാറാക്കുക. നഷ്ടം സംഭവിക്കുന്ന എല്ലാ മേഖലകളിലും മാറ്റമാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.

ടിക്കറ്റ് നിരക്ക് കൂടാതെ 1500 കോടിയുടെ വര്‍ധന ലക്ഷ്യം വെച്ചുള്ള നീക്കത്തില്‍ പല ട്രെയിന്‍ സര്‍വീസുകളും ഇല്ലാതാകും. നഷ്ടത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ രാജ്യത്ത് അഞ്ഞൂറിലധികം ട്രെയിനുകള്‍ റദ്ദാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്തലാക്കും, ദീര്‍ഘദൂര ട്രെയിനുകളില്‍ 200 കിലോമീറ്ററിനുള്ളില്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്പുകള്‍ ഉണ്ടാകുക. ഇതിലൂടെ രാജ്യത്തെ 10,000 സ്റ്റോപ്പുകള്‍ ഇല്ലാതാകുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

#360malayalam #360malayalamlive #latestnews

മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പ...    Read More on: http://360malayalam.com/single-post.php?nid=841
മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പ...    Read More on: http://360malayalam.com/single-post.php?nid=841
ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്