റെയില്‍വേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഓഹരി വില്പനയും ഉടന്‍

ന്യൂഡെല്‍ഹി: റെയില്‍വേയിലെ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിയാനും നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കാനും നടപടിയായി. ഓഹരി വില്പന ഉടന്‍ തുടങ്ങാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

കോവിഡ് കാലമാണെങ്കിലും റെയില്‍വേയെ പൂര്‍ണമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ വൈകിക്കില്ല. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ സി.ഇ.ഒ ആയി നിയമിച്ചു. നിലവിലുള്ള ചെയര്‍മാന്‍ വി.കെ യാദവ് തന്നെ ആയിരിക്കും ആദ്യ സി.ഇ.ഒ. കൂടാതെ റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിയുക എന്ന ലക്ഷ്യവും യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സ്റ്റാഫ്, എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് മാനേജ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോര്‍ഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി.

ഇനി മുതല്‍ റെയില്‍വേയുടെ ഏഴ് നിര്‍മാണ ഫാക്ടറികള്‍ ഇന്ത്യന്‍ റെയില്‍വേയ്സ് റോളിങ് സ്റ്റോക്ക് കമ്പനി എന്ന ഒറ്റ കമ്പനിയായാകും പ്രവര്‍ത്തിക്കുക.

സ്വകാര്യവത്ക്കരണ നടപടികളുടെ ഭാഗമായി ഓഹരി വില്പന ഉടന്‍ ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ റെയില്‍വേ ഭൂമി ദീര്‍ഘകാലത്തേക്ക്‌
പാട്ടത്തിനു നല്‍കാനും തിരുമാനിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുക എന്ന ലക്ഷ്യത്തിലേക്കും റെയില്‍വേ ഉടന്‍ കടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. റെയില്‍വേയില്‍ ഇപ്പോള്‍ മൂന്നരലക്ഷം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

#360malayalam #360malayalamlive #latestnews

ന്യൂഡെല്‍ഹി: റെയില്‍വേയിലെ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അ...    Read More on: http://360malayalam.com/single-post.php?nid=832
ന്യൂഡെല്‍ഹി: റെയില്‍വേയിലെ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അ...    Read More on: http://360malayalam.com/single-post.php?nid=832
റെയില്‍വേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഓഹരി വില്പനയും ഉടന്‍ ന്യൂഡെല്‍ഹി: റെയില്‍വേയിലെ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിയാനും നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കാനും നടപടിയായി. ഓഹരി വില്പന ഉടന്‍ തുടങ്ങാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്