വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്രം

വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാക്സ് ധരിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്കെതിരെ മാസ്ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്ന നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടില്ലെന്ന് സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒറ്റയ്ക്ക് സൈക്കിൾ സവാരി നടത്തുന്നവരും മാസ്ക് ധരിക്കണമെന്ന നിർദേശമില്ല. എന്നാൽ ഒരുകൂട്ടം ആളുകൾ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോൾ മാക്സ് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്കെതിരെ മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നുവെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

#360malayalam #360malayalamlive #latestnews

വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാക്സ് ധരിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ...    Read More on: http://360malayalam.com/single-post.php?nid=831
വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാക്സ് ധരിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ...    Read More on: http://360malayalam.com/single-post.php?nid=831
വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്രം വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ മാക്സ് ധരിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്കെതിരെ മാസ്ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്