മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധന ഉറപ്പായി

എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പു കൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി.ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയ്ക്ക് എജിആർ കുടിശ്ശികയിനത്തിൽ അടുത്ത ഏഴുമാസത്തിനുള്ളിൽ 10ശതമാനംതുക തിരിച്ചടയ്ക്കേണ്ടി വരുന്നതിനാലാണിത്. 2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശികയിൽ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചു തീർക്കേണ്ടത്. അതിന് 10വർഷത്തെ സാവകാശമാണ് നൽകിയിട്ടുള്ളത്.

ഇതോടെ 2021 മാർച്ചിൽ ഭാരതി എയർടെൽ 2,600 കോടി രൂപയും വോഡാഫോൺ ഐഡിയ 5,000 കോടി രൂപയുമാണ് നൽകേണ്ടിവരിക. നിലവിൽ ഒരു ഉപഭോക്താവിൽ നിന്നു ലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക തീർക്കാൻ കമ്പനികൾക്കാവില്ല.ഭാരതി എയർടെല്ലിന് 10ശതമാനവും വോഡഫോൺ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വർധിപ്പിച്ചാൽമാത്രമെ തിരിച്ചടയ്ക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ.

നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഒരു ഉപഭോക്താവിൽനിന്ന് എയർടെലിന് ലഭിച്ചവരുമാനം 157 രൂപയാണ്. വോഡാഫോൺ ഐഡിയയ്ക്കാകട്ടെ 114 രൂപയും. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികൾ മൊബൈൽ കോൾ, ഡാറ്റ നിരക്കുകളിൽ 40ശതമാനത്തോളം വർധനവരുത്തിയത്

#360malayalam #360malayalamlive #latestnews

എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പു കൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി.ഭാരതി എയർടെൽ, വോ...    Read More on: http://360malayalam.com/single-post.php?nid=798
എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പു കൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി.ഭാരതി എയർടെൽ, വോ...    Read More on: http://360malayalam.com/single-post.php?nid=798
മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധന ഉറപ്പായി എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പു കൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി.ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയ്ക്ക് എജിആർ കുടിശ്ശികയിനത്തിൽ അടുത്ത ഏഴുമാസത്തിനുള്ളിൽ 10ശതമാനംതുക തിരിച്ചടയ്ക്കേണ്ടി വരുന്നതിനാലാണിത്. 2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്