അഷ്റഫ്പന്താവൂർ അനുസ്മരണവും സൗജന്യ ജീവൻ രക്ഷാ പ്രായോഗിക പരിശീലനവും തിങ്കളാഴ്ച്ച

അഷ്റഫ്പന്താവൂർ അനുസ്മരണവും സൗജന്യ ജീവൻ രക്ഷാ പ്രായോഗിക പരിശീലനവും  തിങ്കളാഴ്ച്ച

റോട്ടിലും വീട്ടിലും പരിസരങ്ങളിലും നിത്യ ജീവിതത്തിൽ നാം നേരിടുന്ന വാഹനാപകടങ്ങൾ, ജല ദുരന്തങ്ങൾ, അഗ്നിബാധ തുടങ്ങിയവയവയിൽ നിന്നും സുരക്ഷിതമായി രക്ഷാപ്രവർത്തനം നടത്തേണ്ട രീതികൾ, സ്വയം സുരക്ഷിതാരാവേണ്ട മാർഗങ്ങൾ, അപകടത്തിൽ പെട്ടാൽ ജീവൻ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രായോഗിക പരിശീലനം നൽകുന്ന ട്രോമാ കെയർ & ലൈഫ് സപ്പോട്ട് ട്രെയിനിങ്ങ് തിങ്കളാഴ്ച്ച ചങ്ങരംകുളത്ത് നടക്കും


പത്രപ്രവർത്തകൻ, ഫോട്ടോഗ്രാഫർ, സന്നദ്ധസേവകൻ, മികച്ച സംഘാടകൻ തുടങ്ങി ചങ്ങരംകുളത്തിന്റെ പൊതുമണ്ഡലത്തിൽ തനതായ വ്യക്തിമുദ്ര പതിപിച്ച് അകാലത്തിൽ വിട്ടുപിരിഞ്ഞ അഷ്റഫ് പന്താവൂരിന്റെ അനുസ്മരണത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് അഷ്റഫ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച്ച ഉച്ചക്ക് 2മണി മതൽ വൈകീട്ട് 5മണിവരെ, കേരള ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റിന് കീഴിലെ കേരള സിവിൽ ഡിഫൻസ് കോപ്പ് മലപ്പുറം  ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിലാണ്  പരിശീലനം.  . 


പ്രായ പരിധിയില്ലാതെ ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്   98951 40312 ഈ നമ്പറിൽ ബന്ധപ്പെടുക

#360malayalam #360malayalamlive #latestnews

റോട്ടിലും വീട്ടിലും പരിസരങ്ങളിലും നിത്യ ജീവിതത്തിൽ നാം നേരിടുന്ന വാഹനാപകടങ്ങൾ, ജല ദുരന്തങ്ങൾ, അഗ്നിബാധ തുടങ്ങിയവയവയിൽ നിന്നും ...    Read More on: http://360malayalam.com/single-post.php?nid=7975
റോട്ടിലും വീട്ടിലും പരിസരങ്ങളിലും നിത്യ ജീവിതത്തിൽ നാം നേരിടുന്ന വാഹനാപകടങ്ങൾ, ജല ദുരന്തങ്ങൾ, അഗ്നിബാധ തുടങ്ങിയവയവയിൽ നിന്നും ...    Read More on: http://360malayalam.com/single-post.php?nid=7975
അഷ്റഫ്പന്താവൂർ അനുസ്മരണവും സൗജന്യ ജീവൻ രക്ഷാ പ്രായോഗിക പരിശീലനവും തിങ്കളാഴ്ച്ച റോട്ടിലും വീട്ടിലും പരിസരങ്ങളിലും നിത്യ ജീവിതത്തിൽ നാം നേരിടുന്ന വാഹനാപകടങ്ങൾ, ജല ദുരന്തങ്ങൾ, അഗ്നിബാധ തുടങ്ങിയവയവയിൽ നിന്നും സുരക്ഷിതമായി രക്ഷാപ്രവർത്തനം നടത്തേണ്ട രീതികൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്