പ്രവാചകാധ്യാപനങ്ങളുടെ പ്രസക്തി വർധിക്കുന്നു*: *സെമിനാർ

പ്രവാചകാധ്യാപനങ്ങളുടെ  പ്രസക്തി വർധിക്കുന്നു*: *സെമിനാർ

മാറഞ്ചേരി:  വ്യാപകമായിക്കൊണ്ടിരിക്കുന്ന അധാർമികതക്കും   സാമൂഹിക വിരുദ്ധതകൾക്കും  പരിഹാരം പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തലാണെന്ന് ജമാഅത്തെ ഇസ്ലാമി സെമിനാർ അഭിപ്രായപ്പെട്ടു. വെളിച്ചമാണ് തിരുദൂതർ എന്ന തലക്കെട്ടിൽ  സംസ്ഥാനവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി "സദാചാരം, ധാർമ്മികത: പ്രവാചക പാഠങ്ങൾ" എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ സമിതിയാണ്  മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ  സെമിനാർ സംഘടിപ്പിച്ചത്. 


സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും വർധിച്ച് വരുന്ന അതിക്രമങ്ങൾ തടയാൻ പ്രായോഗികമായി വിജയിച്ച പ്രവാചക ശിക്ഷണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്. ലൈംഗിക അരാജകത്വവും ലഹരി ഉപയോഗവും വർധിച്ച് കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വ്യാപകമാകുകയാണ്. നിയമ നിർമ്മാണങ്ങൾ കൊണ്ട് മാത്രം ഇവ ഇല്ലായ്മ ചെയ്യാൻ സാധ്യമല്ല. പ്രവാചകൻ കാണിച്ചതു പോലെ മനസ്സുകളിലാണ് മാറ്റങ്ങൾ ഉണ്ടാകേണ്ടത്. അതിനാൽ തന്നെ  പ്രവാചകാധ്യാപനങ്ങൾ കൂടുതൽ ചർച്ച ചെയ്യേണ്ട കാലഘട്ടം  കൂടിയാണിതെന്ന്  സെമിനാറിൽ സംസാരിച്ച പ്രമുഖർ  അഭിപ്രായപ്പെട്ടു.


ജമാഅത്തെ ഇസ്‌ലാമി  ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ.പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈ പ്രസിഡന്റ് സി.വി. ജമീല, വെളിയങ്കോട് സ്മാർട്ട് എജുക്കേഷൻ ഡയറക്റ്റർ സാലിഹ് പുതുപൊന്നാനി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് അംഗം സലീം മമ്പാട് സമാപന പ്രസംഗം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.അബൂബക്കർ സ്വാഗതവും ഏരിയാ പ്രസിഡന്റ് എ.സൈനുദീൻ നന്ദിയും പറഞ്ഞു. അബ്ദുൾ കരീം ഖുർആൻ പാരായണം നടത്തി.


#360malayalam #360malayalamlive #latestnews

വ്യാപകമായിക്കൊണ്ടിരിക്കുന്ന അധാർമികതക്കും സാമൂഹിക വിരുദ്ധതകൾക്കും പരിഹാരം പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തലാണെന്ന് ജമ...    Read More on: http://360malayalam.com/single-post.php?nid=7972
വ്യാപകമായിക്കൊണ്ടിരിക്കുന്ന അധാർമികതക്കും സാമൂഹിക വിരുദ്ധതകൾക്കും പരിഹാരം പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തലാണെന്ന് ജമ...    Read More on: http://360malayalam.com/single-post.php?nid=7972
പ്രവാചകാധ്യാപനങ്ങളുടെ പ്രസക്തി വർധിക്കുന്നു*: *സെമിനാർ വ്യാപകമായിക്കൊണ്ടിരിക്കുന്ന അധാർമികതക്കും സാമൂഹിക വിരുദ്ധതകൾക്കും പരിഹാരം പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തലാണെന്ന് ജമാഅത്തെ ഇസ്ലാമി സെമിനാർ അഭിപ്രായപ്പെട്ടു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്