വെളിച്ചമാണ് തിരുദൂതർ

വെളിച്ചമാണ് തിരുദൂതർ 

ജില്ലാ സെമിനാർ സെപ്റ്റമ്പർ: 22 ന്

മാറഞ്ചേരിയിൽ

മാറഞ്ചേരി: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന വെളിച്ചമാണ് തിരുദൂതർ" എന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ സമിതി നടത്തുന്ന സെമിനാർ സെപ്റ്റമ്പർ 22 വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.


സദാചാരം, ധാർമ്മികത - പ്രവാചക പാഠങ്ങൾ" എന്ന തലക്കെട്ടിൽ നടത്തുന്ന ജില്ലാ സെമിനാർ ജില്ലാ പ്രസിഡന്റ് ഡോ.നഹാസ് മാള ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈ.പ്രസിഡന്റ് സി.വി.ജമീല, വെളിയങ്കോട് സ്മാർട്ട് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്റ്റർ സാലിഹ് നിസാമി പുതുപൊന്നാനി, സലീം മമ്പാട് എന്നിവർ പങ്കെടുക്കും. ജില്ലാ വൈ.പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിക്കും.

കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തുന്നുണ്ട്. പ്രവാചക അധ്യാപനങ്ങളെ ആസ്പദമാക്കി ഒരു ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് നടത്തും. ജാതി മത ഭേദമന്യേ ഏവർക്കും ഈ ക്വിസിൽ പങ്കെടുക്കാം.

പത്ര സമ്മേളനത്തിൽ ജില്ലാ വൈ.പ്രസിഡന്റ്റ് എം.സി. നസീർ , ജില്ലാ സമിതി അംഗം എ.അബ്ദുൾ ലത്തീഫ്, ഏരിയാ പ്രസിഡന്റ് വി.കുഞ്ഞിമരക്കാർ, സെക്രട്ടറി മണമൽ ജമാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന വെളിച്ചമാണ് തിരുദൂതർ" എന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ സമിതി നടത്തുന്ന ...    Read More on: http://360malayalam.com/single-post.php?nid=7970
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന വെളിച്ചമാണ് തിരുദൂതർ" എന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ സമിതി നടത്തുന്ന ...    Read More on: http://360malayalam.com/single-post.php?nid=7970
വെളിച്ചമാണ് തിരുദൂതർ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന വെളിച്ചമാണ് തിരുദൂതർ" എന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ സമിതി നടത്തുന്ന സെമിനാർ സെപ്റ്റമ്പർ 22 വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്