ലഹരി മുക്ത മാറഞ്ചേരി ലോഞ്ചിങ്ങും ബോധവത്കരണവും

ലഹരി മുക്ത മാറഞ്ചേരി ലോഞ്ചിങ്ങും ബോധവത്കരണവും

മാറഞ്ചേരി: വർദ്ധിച്ച് വരുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ "ലഹരിമുക്ത മാറഞ്ചേരി" എന്ന സന്നദ്ധ സംഘടനത്തിന് രൂപം നൽകിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.


സംഘടനയുടെ ലോഞ്ചിങ്ങും ബോധവത്കരണ ക്ലാസ്സും സെപ്റ്റമ്പർ 12 ചൊവ്വാഴ്ച 3 മണിക്ക് സൽക്കാര കമ്മ്യൂണിറ്റിഹാളിൽ നടക്കും. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മഠപ്പാട്ട് അബൂബക്കർ ഉദ്ഘാടനം ചെയ്യും. പ്രമുഖ മോട്ടിവേറ്റർ സുരേഷ് ബാബു കണ്ണൂർ മുഖ്യപ്രഭാഷണം നടത്തും. അജിത് കോളാടി മുഖ്യാതിഥിതിയാകും. ഡോ.കെ.എച്ച്.അബ്ദുൾ ലത്തീഫ് പ്രഭാഷണം നടത്തും.

പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കൂട്ടയോട്ടം സെപ്റ്റമ്പർ 9 ന് ശനിയാഴ്ച കണ്ടുകടവ് സെന്ററിൽ പെരുമ്പടപ്പ് സി.ഐ. രമേഷ് സി. ഫ്ലാഗ് ഓഫ് ചെയ്യും. മാറഞ്ചേരി സെന്ററിൽ സമാപിക്കുന്ന പരിപാടിയിൽ ഡോ.കെ.എച്ച്.അബ്ദുൾ ലത്തീഫ് പ്രഭാഷണം നടത്തും. മാറഞ്ചേരിയിലെ വിവിധ ക്ലബ്ബുകൾ കൂട്ടയോട്ടത്തിൽ പങ്കാളിയാകും.

പത്രസമ്മേളനത്തിൽ ലഹരിമുക്ത മാറഞ്ചേരി ഭാരവാഹികളായ എ.അബ്ദുൾ ലത്തീഫ്, എം.ടി. നജീബ് ശ്രീരാമനുണ്ണി മാസ്റ്റർ, ഖാലിദ് മംഗലത്തേൽ, അഷ്റഫ് പൂച്ചാമം എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വർദ്ധിച്ച് വരുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ന...    Read More on: http://360malayalam.com/single-post.php?nid=7960
വർദ്ധിച്ച് വരുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ന...    Read More on: http://360malayalam.com/single-post.php?nid=7960
ലഹരി മുക്ത മാറഞ്ചേരി ലോഞ്ചിങ്ങും ബോധവത്കരണവും വർദ്ധിച്ച് വരുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ "ലഹരിമുക്ത മാറഞ്ചേരി" എന്ന സന്നദ്ധ സംഘടനത്തിന് രൂപം നൽകിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്