അധ്യാപക ദിനാചരണം തലമുറകൾക്ക് അറിവു പകർന്ന പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു.


അധ്യാപക ദിനാചരണം

തലമുറകൾക്ക് അറിവു പകർന്ന പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു. 

പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച്

തലമുറകൾക്ക് അറിവു പകർന്ന എരമംഗലത്തെ കെ.എം പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ സതീശൻ പൊന്നാട അണിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം  എം.കെ.എം അബ്ദുൽ ഫൈസൽ ഉപഹാരം കൈമാറി.


സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യവും അധ്യാപക സംഘടന നേതാവുമായ പുരുഷോത്തമൻ മാസ്റ്റർ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ വിവിധ വിദ്യാലയങ്ങളിലായി അധ്യാപനം നടത്തിയിട്ടുണ്ട്. 


കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ പി ഹസീനബാൻ, കെ.എം അനന്തകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. പ്രജിത്കുമാർ, ഉപജില്ലാ പ്രസിഡന്റ് സി റഫീഖ്, ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുരേഷ്, ടി.വി നൂറുൽ അമീൻ, ഹേമന്ത് മോഹൻ, സി.പി അബ്ദുൽ ഹമീദ്, ടി.വി ബൈജു, കെ.വി ആനിഫ്, ഷഫീറ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് തലമുറകൾക്ക് അറിവു പകർന്ന എരമംഗലത്തെ കെ.എം പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=7959
അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് തലമുറകൾക്ക് അറിവു പകർന്ന എരമംഗലത്തെ കെ.എം പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=7959
അധ്യാപക ദിനാചരണം തലമുറകൾക്ക് അറിവു പകർന്ന പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു. അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് തലമുറകൾക്ക് അറിവു പകർന്ന എരമംഗലത്തെ കെ.എം പുരുഷോത്തമൻ മാസ്റ്ററെ ആദരിച്ചു. കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്