ബിയ്യം കായൽ ജലോത്സവം 360മലയാളത്തിന് ഒന്നാം സ്ഥാനം

ബിയ്യം കായൽ ജലോത്സവം 360മലയാളത്തിന് ഒന്നാം സ്ഥാനം

ആഗസ്റ്റ് 30ന് നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ  അധികം പേരാണ് കണ്ടത്.


അതിൽ 80000 ൽ അധികം പേരും  തത്സമയ സംപ്രേഷണം കാണാൻ ആശ്രയിച്ചത് 360മലയാളം ചാനലിനെ 

360മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ മാത്രം 67000  പേരും യൂറ്റ്യൂബിൽ 10,000 പേരും തത്സമയം ദൃശ്യവിസ്മയം തീർത്ത കായൽ പൂരത്തിന് ദൃസാക്ഷികളായി.

ഇത് കൂടാതെ പുളിക്കടവിലെ തൂക്ക് പാലത്തിനടുത്ത് സ്ഥാപിച്ച 100 സ്ക്വയർ ഫീറ്റ് LED വാളിന് മുൻപിൽ കാണാൻ തടിച്ച് കൂടിയത് ആയിരങ്ങളാണ്. 

പൊന്നാനി, എടപ്പാൾ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, ചാവക്കാട്,  ഗുരുവായൂർ, പെരുമ്പിലാവ്, എന്നിവിടങ്ങളിൽ മാളുകളിലും  മറ്റ് പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച പരസ്യ പ്രദർശ്ശന എൽഇഡി വാളുകളിലും 360മലയാളത്തിന്റേ  തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

ഇത് കൂടാതെ സ്ഥലം എംഎൽഎ നന്ദകുമാറിന്റെ ഫേസ്ബുക്ക് പേജ് ഉൾപ്പടെ വള്ളംകളിയുമായി  ബന്ധപ്പെട്ട നിരവധി  സർക്കാർ ഏജൻസികളുടെയും  ഔദ്യോഗിക പേജുകളും സ്വകാര്യ പേജുകളിലുമായി  360മലയാളന്റെ ലൈവ് ക്രോസ് പോസ്റ്റും ഷെയറും ചെയ്തിരുന്നു.

ഇത് വഴിയും പതിനായിരകണക്കിന് പേർ തത്സമയ സംപ്രേഷണം ആസ്വദിച്ചു.

പ്രമുഖ സ്ട്രീമിങ്ങ് & ബ്രോഡ്കാസ്റ്റിങ്ങ് പ്രൊവൈഡറായ പനമ്പാടൻ ബ്രോഡ്കാസ്റ്റിങ്ങ് കൺസോഷ്യമാണ് അവരുടെ സഹ സ്ഥാപനമായ സ്മാർട്ട് ടെക്ക് മീഡിയ ലൈറ്റ് മാജിക്ക് ഫോട്ടോ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ 360മലയാളത്തിന് വേണ്ടി ഈ തത്സമയ സംപ്രേഷണം ഒരുക്കിയത്.

ജമാൽ പനമ്പാട് ഡിഒപി യും ഷംസു സ്മാർട്ട് ടെക്ക് ബ്രോഡ്കാസ്റ്റിങ്ങ് എഞ്ചിനിയറുമായി പ്രവർത്തിച്ച സാങ്കേതിക സംഘത്തിൽ വിവിധ ക്യാമറകളിലായി ശരവണൻ ഷൊർണൂർ, ഷാഹുൽ, നമീഷ് കാലിക്കറ്റ്, സുഫിയാൻ മോന്നിയൂർ, രാജീവ് രാജ്, ലിബിൻ ലൈറ്റ്മാജിക്ക് എന്നിവർ ദൃശ്യഭംഗി ഒരുക്കി.

ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ചാനലിൽ 19,000 പേരും മൂന്നാമത്തെ ചാനലിൽ 12,000 പേരുമാണ്  ആകെ തത്സമയ ദൃശ്യം കാണാൻ എത്തിയത് 

അഥവാ മറ്റേത് ചാനലിനേക്കാളും അരലക്ഷത്തിലധികം പേർ 2023ലെ ബിയ്യം ജലോത്സവം  കണ്ടത് 360 മലയാളം ചാനലിലൂടെയാണ്

അഭിമാനം. സന്തോഷം. നന്ദി.

#360malayalam #360malayalamlive #latestnews

ആഗസ്റ്റ് 30ന് നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ അധികം പേരാണ് കണ്ടത്. അതിൽ 80000 ൽ അധികം പേരും ...    Read More on: http://360malayalam.com/single-post.php?nid=7954
ആഗസ്റ്റ് 30ന് നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ അധികം പേരാണ് കണ്ടത്. അതിൽ 80000 ൽ അധികം പേരും ...    Read More on: http://360malayalam.com/single-post.php?nid=7954
ബിയ്യം കായൽ ജലോത്സവം 360മലയാളത്തിന് ഒന്നാം സ്ഥാനം ആഗസ്റ്റ് 30ന് നടന്ന ജലോത്സവം വിവിധ ചാനലുകളിലൂടെ ഓൺലൈൻ ആയി ഒരു ലക്ഷത്തി പതിനാറായിരത്തിൽ അധികം പേരാണ് കണ്ടത്. അതിൽ 80000 ൽ അധികം പേരും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്