ട്രെയിൻ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാൻ ഒരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയില്‍വേ. ഡിസംബറോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

രാജ്യത്ത് നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് 100 ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അഞ്ചാം ഘട്ടം ആരംഭിക്കുന്നതോടെ 250 സര്‍വീസുകള്‍ കൂടി പുനരാരംഭിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും സര്‍വീസ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദത്തിനായി ഇതുസംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും പുനരാരംഭിക്കുന്ന സര്‍വീസുകളില്‍ പ്രത്യേക ചാര്‍ജ് ആയിരിക്കും ഈടാക്കുന്നത്. ഇതിനുള്ള അനുവാദവും ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും റെയില്‍വേ പ്രതീക്ഷിക്കുന്നുണ്ട്. മാര്‍ച്ച് വരെയായിരിക്കും പ്രത്യേക ചാര്‍ജ് ഈടാക്കുക.

#360malayalam #360malayalamlive #latestnews

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയില്‍വേ. ഡിസംബറോടെ...    Read More on: http://360malayalam.com/single-post.php?nid=795
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയില്‍വേ. ഡിസംബറോടെ...    Read More on: http://360malayalam.com/single-post.php?nid=795
ട്രെയിൻ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാൻ ഒരുങ്ങി റെയില്‍വേ ന്യൂഡല്‍ഹി : കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയില്‍വേ. ഡിസംബറോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്