ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 25വരെ അപേക്ഷിക്കാം

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 25വരെ അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25 ലേക്ക് നീട്ടി. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപയാണ് ധനസഹായം നൽകുക. വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. ബി.പി.എൽ കുടുംബം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും 0483 2739577, 8086545686 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

#360malayalam #360malayalamlive #latestnews

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ...    Read More on: http://360malayalam.com/single-post.php?nid=7919
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ...    Read More on: http://360malayalam.com/single-post.php?nid=7919
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 25വരെ അപേക്ഷിക്കാം ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ഭവന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്