50 ശതമാനം സബ്സിഡിയിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പരിപാടി ഇന്ന്

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, നാഷണൽ എൻജിഒ കോൺഫെഡറേഷൻ, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരുമായ 40 പേർക്ക് 50 ശതമാനം സബ്സിഡിയിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പരിപാടി ഇന്ന് കാലത്ത് 11 മണിക്ക് പുറങ്ങ് പള്ളിപ്പടി സെന്ററിൽ വച്ച്  മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എച്ച്.പി കമ്പനിയുടെ നാല്പതിനായിരം രൂപ വില വരുന്ന ലാപ്ടോപ്പുകൾ ആണ് 50% സബ്സിഡിയിൽ ഇരുപതിനായിരം രൂപക്ക് നൽകുന്നത്. സാമൂഹിക സംരംഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി മുന്നൂറോളം തയ്യൽ മെഷീനുകളും നേരത്തെ വിതരണം ചെയ്തിരുന്നു. മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16 ലെയും പരിസരപ്രദേശങ്ങളിലെയും സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിച്ച സന്നദ്ധ സംഘമാണ് സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി. കാർഷിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നൂറോളം കുടുംബങ്ങൾക്ക് ഹൈടെക് കോഴിക്കൂടുകൾ വിതരണം ചെയ്യുന്ന പരിപാടിയും അടുത്ത ആഴ്ച നടക്കുന്നുണ്ട്.

#360malayalam #360malayalamlive #latestnews

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, നാഷണൽ എൻജിഒ കോൺഫെഡറേഷൻ, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭ...    Read More on: http://360malayalam.com/single-post.php?nid=7909
സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, നാഷണൽ എൻജിഒ കോൺഫെഡറേഷൻ, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭ...    Read More on: http://360malayalam.com/single-post.php?nid=7909
50 ശതമാനം സബ്സിഡിയിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പരിപാടി ഇന്ന് സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, നാഷണൽ എൻജിഒ കോൺഫെഡറേഷൻ, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരുമായ 40 പേർക്ക് 50 ശതമാനം സബ്സിഡിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്