തണ്ണീർ പന്തൽ മാറഞ്ചേരി - ആടിലൂടെ ആദായം പദ്ധതി ആടു വിതരണം നടത്തി .

തണ്ണീർ പന്തൽ മാറഞ്ചേരി - ആടിലൂടെ ആദായം പദ്ധതി 

ആടു  വിതരണം നടത്തി . 

താത്കാലിക സഹായത്തിനപ്പുറം അശരണരർക്ക് ഒരു സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി  യു എ യിലെ മാറഞ്ചേരി കൂട്ടായ്മയായ തണ്ണീർ പന്തൽ തുടങ്ങിയ "ആടിലൂടെ ആദായം" പദ്ധതിയുടെ എട്ടാം ഘട്ട ആട്  വിതരണം നടന്നു. 2016ൽ തുടങ്ങിയ പദ്ധതി ഇത് വരെ 60 കുടുംബങ്ങൾക്ക് ആടും കൂടും നൽകി. മാറഞ്ചേരി പഞ്ചായത്തിലെ തികച്ചും അർഹരായ ആളുകൾക്ക്, അതിൽ വിധവകൾക്ക് മുൻഗണന നൽകിയാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അർഹരെ കണ്ടെത്തി അവർക്കു ഒരു ആടും  കൂടും നൽകുകുയും , ശേഷം ആട് പ്രസവിച്ചാൽ ആറു  മാസത്തിനു ശേഷം ഒരു കുട്ടിയെ തിരിച്ചെടുത്തു പുതിയൊരു ഗുണഭോക്താവിനു നൽകുന്നതാണ് പദ്ധതി.


ഒരു ആട്ടിൻകുട്ടിയെ തിരിച്ചെടുത്താൽ പിന്നെ ആ ഗുണഭോക്താവുമായുള്ള കരാർ അവസാനിക്കുന്നു. 2004 ൽ ദുബായിൽ തുടക്കം കുറിച്ച തണ്ണീർ പന്തൽ ഇന്ന് യു എ ഇയിൽ ദുബായ് കൂടാതെ അബു ദാബി , ഷാർജ & നോർത്തേൺ എമിറേറ്റ് എന്നീ മൂന്ന് ഘടകങ്ങളായി പ്രവർത്തനം തുടരുന്നു. കോവിഡ് സമയത്തു ഷാർജയിൽ നിന്നും ഒരു വിമാനം ചാർട്ട് ചെയ്തു സൗജന്യമായും, കുറഞ്ഞ  നിരക്കിലും ആളുകളെ നാട്ടിലെത്തിച്ചു തണ്ണീർ പന്തൽ മാതൃകയായിരുന്നു.

#360malayalam #360malayalamlive #latestnews

താത്കാലിക സഹായത്തിനപ്പുറം അശരണരർക്ക് ഒരു സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി യു എ യിലെ മാറഞ്ചേരി കൂട്ടായ്മയായ തണ്ണീർ ...    Read More on: http://360malayalam.com/single-post.php?nid=7905
താത്കാലിക സഹായത്തിനപ്പുറം അശരണരർക്ക് ഒരു സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി യു എ യിലെ മാറഞ്ചേരി കൂട്ടായ്മയായ തണ്ണീർ ...    Read More on: http://360malayalam.com/single-post.php?nid=7905
തണ്ണീർ പന്തൽ മാറഞ്ചേരി - ആടിലൂടെ ആദായം പദ്ധതി ആടു വിതരണം നടത്തി . താത്കാലിക സഹായത്തിനപ്പുറം അശരണരർക്ക് ഒരു സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി യു എ യിലെ മാറഞ്ചേരി കൂട്ടായ്മയായ തണ്ണീർ പന്തൽ തുടങ്ങിയ "ആടിലൂടെ ആദായം" തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്