ജലജീവൻ പദ്ധതി: റോഡ് പൊളിക്കാൻ ടാറിംഗ് പൂർത്തിയാക്കാൻ കാത്തു നിന്നു.

ജലജീവൻ പദ്ധതി:

റോഡ് പൊളിക്കാൻ ടാറിംഗ് പൂർത്തിയാക്കാൻ കാത്തു നിന്നു.


മാറഞ്ചേരി: ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ച് പൈപ്പ് ഇടുന്നതിനു് റോഡ് ടാറിംഗ് പൂർത്തിയാകും വരെ ജല അതോറിറ്റി കാത്ത് നിന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കി. മാറഞ്ചേരി പെരുവഴിക്കുളത്ത് കൾവർട്ട് പണിയുന്നതിന് റോഡ് പൊളിച്ച് പണി നടത്തിയിരുന്നു. കൾവർട്ട് പണിയുന്ന ഘട്ടത്തിൽ റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നാട്ടുകാരും സന്നദ്ധ സംഘടനങ്ങളും ഇടപെട്ടതിനെ തുടർന്ന് പണി ധ്രുതഗതിയിൽ നടന്നു. മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ചീഫ് എഞ്ചിനീയർക്കും പരാതി നൽകിയതിനെ തുടർന്നാണ് ഗതാഗതം വേഗത്തിൽ പുന:സ്ഥാപിച്ചത്. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ്പൊളിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് കൾ വർട്ട് പണി നടക്കുന്നത്. പണി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പൈപ്പ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വർക്ക് സൂപ്പർവൈസറായ പി.ഡബ്ലിയു.ഡി. അസി .എഞ്ചിനീയറോഡ് പൗരാവാകാശ സംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പണി പൂർത്തിയാകുന്നതിന് മുമ്പ് പൈപ്പിടുന്നതിന് സംവിധാനമുണ്ടാക്കുമെന്ന് എഞ്ചിനിയർ സമിതി പ്രവർത്തകർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ആ സമയത്ത് ജെ.സി.ബി. ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളിൽ റോഡ് പൊളിച്ച് പൈപ്പ് സ്ഥാപി ക്കുന്നുണ്ടായിരുന്നു.

കൾവർട്ട് പണി പൂർത്തീകരിച്ച് അപ്രോച്ച് റോഡ് ടാറിംഗ് ഇടുന്നത് വരെ റോഡ് പൊളിക്കുന്ന ജെ.സി.ബികൾ ഈ റോഡിന്റെ സമീപത്തുണ്ടായിരുന്നു. ടാറിംഗ് പണിയൊക്കെ കഴിഞ്ഞ് ദിവസങ്ങൾക്കകം പൈപ്പ് സ്ഥാപിക്കാൻ ജെ.സി.ബി.യുമായി ജലജീവൻ പദ്ധതിയുടെ കോൺട്രാക്റ്റർമാർ വന്ന് റോഡ് പൊളിക്കുകയായിരുന്നു. പുതിയ ടാറിട്ട റോഡ് പൊളിക്കുവാൻ ഒരു ദാക്ഷ്യണ്യവും ഇവർക്കുണ്ടായില്ല. വകുപ്പുകൾ തമ്മിൽ പരസ്പര ബന്ധം ഇല്ലാത്തത് കാരണം ലക്ഷക്കണക്കിന് രൂപയാണ് പാഴായിക്കൊണ്ടിരിക്കുന്നത്.

ജലജീവൻ പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും പൊളിച്ച റോഡുകളിൽ രൂപപ്പെട്ട ഗർത്തങ്ങൾക്കരികെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അധികൃതർ നിസ്സംഗത പുലർത്തുകയാണെങ്കിൽ നിയമ നടപടി സ്വീകരിക്കുവാനും സമിതി തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ.എം.എ.എം.റഫീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, ട്രഷറർ എം.ടി. നജീബ് ഫിറോസ് വടമുക്ക് , എൻ.കെ. റഹീം, നാസർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ച് പൈപ്പ് ഇടുന്നതിനു് റോഡ് ടാറിംഗ് പൂർത്തിയാകും വരെ ജല അതോറിറ്റി കാത്ത് നിന്നത് ഏറെ പ്രതിഷ...    Read More on: http://360malayalam.com/single-post.php?nid=7896
ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ച് പൈപ്പ് ഇടുന്നതിനു് റോഡ് ടാറിംഗ് പൂർത്തിയാകും വരെ ജല അതോറിറ്റി കാത്ത് നിന്നത് ഏറെ പ്രതിഷ...    Read More on: http://360malayalam.com/single-post.php?nid=7896
ജലജീവൻ പദ്ധതി: റോഡ് പൊളിക്കാൻ ടാറിംഗ് പൂർത്തിയാക്കാൻ കാത്തു നിന്നു. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ച് പൈപ്പ് ഇടുന്നതിനു് റോഡ് ടാറിംഗ് പൂർത്തിയാകും വരെ ജല അതോറിറ്റി കാത്ത് നിന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കി. മാറഞ്ചേരി പെരുവഴിക്കുളത്ത് കൾവർട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്