മികച്ച അഭിനേത്രി പൊന്നാനിക്കാരി വിൻസി അലോഷ്യസിനെ കുറിച്ച് കൂടുതൽ അറിയാം

മികച്ച അഭിനേത്രി പൊന്നാനിക്കാരി വിൻസി അലോഷ്യസിനെ കുറിച്ച് കൂടുതൽ അറിയാം

2019 ൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിൻസിയുടെ ആദ്യ സിനിമ.

2018-ലെ നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിൻസി. 


 കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നിവയിൽ നിരൂപക പ്രശംസ നേടിയ സുപ്രധാന വേഷങ്ങളിൽ വിൻസി അഭിനയിച്ചു.


പൊന്നാനിയിൽ 1995 ഡിസംബർ 12 ന് വിൻസി ജനിച്ചു.  അച്ഛൻ അലോഷ്യസ് ഒരു ഡ്രൈവറായിരുന്നു. അമ്മ സോണി അധ്യാപികയായിരുന്നു.

 സഹോദരൻ വിപിൻ വിദേശത്താണ് ജോലി ചെയ്യുന്നത്.  


പൊന്നിനി വിജയമാതാ സ്കൂളിലും കടകശ്ശേരി ഐഡിയൽ സ്കൂളിലും ആയിരുന്നു പ്രാഥമീക വിദ്യഭ്യാസം തുടർന്ന്


ബിഷപ്പ് കോട്ടൺ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി.


അഭിനയ ജീവിതം


2018ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷോയിലെ റണ്ണറപ്പായിരുന്നു വിൻസി


ഷോയുടെ വിജയത്തെ തുടർന്ന് മഞ്ജു വാര്യർക്കൊപ്പം ഗർഭിണിയായി ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടു.


2019ൽ മഴവിൽ മനോരമയിൽ D5 ജൂനിയർ എന്ന ഡാൻസ് റിയാലിറ്റി ഷോ അവതരിപ്പിച്ചു


2019 ൽ വികൃതി എന്ന സിനിമയിലെ പ്രധാനപ്പെട്ട വേഷത്തിന് വഴിയൊരുക്കി.  സൗബിൻ താഹിറിന്റെ കാമുകിയായും പിന്നീട് ഭാര്യയായും ഉള്ള ആ വേഷം വിൻസിക്ക് നിരൂപകപ്രശംസ നേടിക്കൊടുത്തു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 2021ലെ ആക്ഷേപഹാസ്യ ചിത്രമായ കനകം കാമിനി കലഹം എന്ന ചിത്രത്തിലെ റിസപ്ഷനിസ്റ്റായ ശാലിനിയായി വിൻസി അഭിനയിച്ചു


മൂന്നാമത്തെ സിനിമ ഭീമന്റെ വഴി ആയിരുന്നു, അതിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഭീമനുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടിരുന്ന ബ്ലെസിയായി അഭിനയിച്ചു.


2021-ൽ കരിക്ക് മിനി-സീരീസ് കലക്കാച്ചിയിൽ വിൻസി പ്രത്യക്ഷപ്പെട്ടു.  2022-ലെ എമിലി എന്ന വെബ് സീരീസിലും വിൻസി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു.  വർഷങ്ങളോളം ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിക്കേണ്ടിവന്നതു മൂലം ഒരു സൈക്കോപതിക് കില്ലറായി മാറുന്ന എമിലിയായി വിൻസി നല്ല പ്രകടനം കാഴ്ചവച്ചു.


ജനഗണമനയിൽ ഗൗരി ലക്ഷ്മി എന്ന സഹകഥാപാത്രത്തെ വിൻസി അവതരിപ്പിച്ചു


സൗദി വെള്ളക്ക, സോളമെന്റെ തേനീച്ചകൾ, പഴഞ്ചൻ പ്രണയം, 1744 വൈറ്റ് ആൾട്ടോ, ഫേസ്‌ലാസിന്റെ മുഖം, രേഖ തുടങ്ങിയവയാണ് വിൻസി അഭിനയിച്ച ചിത്രങ്ങൾ


ഇതിൽ രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇപ്പോൾ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭ്യമായത്.

#360malayalam #360malayalamlive #latestnews

2019 ൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിൻസിയുടെ ആദ്യ സിനിമ. 2018-ലെ നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷ...    Read More on: http://360malayalam.com/single-post.php?nid=7894
2019 ൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിൻസിയുടെ ആദ്യ സിനിമ. 2018-ലെ നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷ...    Read More on: http://360malayalam.com/single-post.php?nid=7894
മികച്ച അഭിനേത്രി പൊന്നാനിക്കാരി വിൻസി അലോഷ്യസിനെ കുറിച്ച് കൂടുതൽ അറിയാം 2019 ൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിൻസിയുടെ ആദ്യ സിനിമ. 2018-ലെ നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷോയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്