സംസ്ഥാന ചലചിത്ര പുരസ്കാരം: അവാർഡു തിളക്കത്തിൽ പൊന്നാനിയും മികച്ച നടൻ മമ്മൂട്ടി

സംസ്ഥാന ചലചിത്ര പുരസ്കാരം:  അവാർഡു തിളക്കത്തിൽ പൊന്നാനിയും 

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിനിന്ന് പൊന്നാനിയും 


മികച്ച നടിയായി തിരഞ്ഞെടുത്തത് പൊന്നാനി സ്വദേശി വിൻസി അലോഷ്യസി നെയാണ്. രേഖ എന്ന ചിത്രത്തിലെ അഭിനയമാണ് വിൻസിയെ  അവാർഡിന് അർഹരാക്കിയത്.


പൊന്നാനിയുടെ കഥാ പശ്ചാതലത്തിൽ  പൊന്നാനി സ്വദേശി അഷ്റഫ് ഹംസയും മുഹ്സിൻ പെരാരിയും ചേർന്ന് രചിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ തല്ലുമാലയാണ് പൊന്നാനിക്കാർക്കുകൂടി അഭിമാനിക്കാൻ അവാർഡുകൾ നേടിയ മറ്റൊരു ചിത്രം.


തല്ലുമാലയുടെ എഡിറ്റിങ്ങിന് മികച്ച ചിത്ര സംയോചകനുള്ള അവാർഡ് നിഷാദ് യൂസഫും, മികച്ച നൃത്തസംവിധാനത്തിനുള്ള അവാർഡ്  ശോഭിപോള്‍ രാജും കരസ്ഥമാക്കി.


അവാർഡുകളുടെ വിശദാംശങ്ങൾ ഇങ്ങനെ


കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്.


മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍, സി.എസ് വെങ്കിടേശ്വരന്‍


മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ്


പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)


മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്‌സ്


മികച്ച നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)


മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്‌


മികച്ച നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല)


മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)


മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)


മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)


ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)


മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)


മികച്ച കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)


മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റര്‍ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആര്‍. രംഗരാജന്‍ (വഴക്ക്) .


മികച്ച ശബ്ദരൂപകല്‍പന: അജയന്‍ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ)


മികച്ച ഗായിക- മൃദുലാ വാര്യര്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)


മികച്ച ഗായകന്‍- കപില്‍ കബിലന്‍ (പല്ലൊട്ടി 90 കിഡ്‌സ്)


മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)


മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍)- രാജേഷ് പിന്നാടന്‍ (ഒരു തെക്കന്‍ തല്ലുകേസ്)


മികച്ച തിരക്കഥകൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)


മികച്ച ബാലതാരം :തൻമയ സോൺ എ ( വഴക്ക്)


മികച്ച ആൺ ബാലതാരം:മാസ്റ്റർ ഡാവിൻജി


മികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്


പ്രത്യേക ജൂറി പുരസ്‌കാരം അഭിനയം- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ ലെ ലോപസ് (അപ്പന്‍)


മികച്ച സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)


മികച്ച നടി- വിന്‍സി അലോഷ്യസ് (രേഖ)


മികച്ച നടന്‍- മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)


മികച്ച സംവിധായകന്‍- മഹേഷ് നാരായണന്‍ (നന്‍പകല്‍ നേരത്ത് മയക്കം)

#360malayalam #360malayalamlive #latestnews

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിനിന്ന് പൊന്നാനിയും മികച്ച നടിയായി തിരഞ്ഞെടുത്തത് പൊന്നാനി സ്വദേശി വിൻസി അ...    Read More on: http://360malayalam.com/single-post.php?nid=7893
സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിനിന്ന് പൊന്നാനിയും മികച്ച നടിയായി തിരഞ്ഞെടുത്തത് പൊന്നാനി സ്വദേശി വിൻസി അ...    Read More on: http://360malayalam.com/single-post.php?nid=7893
സംസ്ഥാന ചലചിത്ര പുരസ്കാരം: അവാർഡു തിളക്കത്തിൽ പൊന്നാനിയും മികച്ച നടൻ മമ്മൂട്ടി സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിനിന്ന് പൊന്നാനിയും മികച്ച നടിയായി തിരഞ്ഞെടുത്തത് പൊന്നാനി സ്വദേശി വിൻസി അലോഷ്യസി നെയാണ്. രേഖ എന്ന ചിത്രത്തിലെ അഭിനയമാണ് വിൻസിയെ അവാർഡിന് അർഹരാക്കിയത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്