സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ

സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം  അങ്കണത്തിൽ

മാറഞ്ചേരി: വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരിയുടെ നേതൃത്വത്തിൽ ബലി പെരുന്നാളിന് നടക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് അങ്കണത്തിൽ നടക്കുവെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.


ഈദ് പ്രാർത്ഥനക്കും ഖുത്തുബക്കും കോട്ടക്കൽ പറപ്പൂർ മസ്ജിദുൽ ഇലാഹിയ്യ ഖത്തീബ് പി.കെ.ഹബീബ് ജഹാൻ നേതൃത്വം നൽകും. നമസ്കാരം കൃത്യം 8 മണിക്ക് ആരംഭിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഈദ് ഗാഹിൽ പങ്കെടുക്കുന്ന എല്ലാവരും കാലത്ത് 7.30 ന് മുമ്പ് ഈദ് ഗാഹിൽ വുളു ചെയ്ത് മുസല്ല സഹിതം എത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായാൽ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.*

പത്രസമ്മേളനത്തിൽ ഒരുമ ചെയർമാൻ ഇ.എം.മുഹമ്മദ് കൺവീനർ എ.അബ്ദുൾ ലത്തീഫ്, എക്സി. അംഗങ്ങളായ അഷ്റഫ് പന്തലൂർ, ചിറ്റാറയിൽ കുഞ്ഞു എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരിയുടെ നേതൃത്വത്തിൽ ബലി പെരുന്നാളിന് നടക്കുന്ന സംയുക്ത ...    Read More on: http://360malayalam.com/single-post.php?nid=7880
വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരിയുടെ നേതൃത്വത്തിൽ ബലി പെരുന്നാളിന് നടക്കുന്ന സംയുക്ത ...    Read More on: http://360malayalam.com/single-post.php?nid=7880
സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരിയുടെ നേതൃത്വത്തിൽ ബലി പെരുന്നാളിന് നടക്കുന്ന സംയുക്ത ഈദ് ഗാഹ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്