കുടുംബശ്രീ പാലിയേറ്റീവ് കെയർ പ്രോഗ്രാം ഹൃദ്യ: ശിൽപ്പശാല നടത്തി

കുടുംബശ്രീ പാലിയേറ്റീവ് കെയർ പ്രോഗ്രാം ഹൃദ്യ: ശിൽപ്പശാല നടത്തി

കുടുംബശ്രീ ജില്ലാ മിഷൻ ഹൃദ്യ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, സ്‌നേഹിത പ്രവർത്തകർ എന്നിവർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. പാലിയേറ്റീവ് പരിചരണ രീതി ഓരോ കുടുംബശ്രീ അംഗങ്ങൾക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷനും മലപ്പുറം പാലിയേറ്റീവ് കെയറുമായി സംയോജിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഹൃദ്യ. ഓരോ വീടുകളിലും സ്വാന്തന പരിചരണം നൽകത്തക്ക വിധത്തിലുള്ള ഒരാളെയെങ്കിലും വാർത്തെടുക്കുക, അതിലൂടെ കിടപ്പു രോഗികൾക്ക് വേണ്ട മാനസിക-ശാരീരിക പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ സി ഡി എസുകളിലെയും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ആർ പിമാർക്കാണ് പരിശീലനം നൽകുന്നത്. 


കൂടാതെ രണ്ട് മാസത്തിൽ പൂർത്തീകരിക്കാവുന്ന രൂപത്തിൽ പ്രാക്ടിക്കലായും തിയററ്റിക്കലായും നൽകുന്ന സർട്ടിഫൈഡ് കോഴ്‌സ് പദ്ധതിയുടെ ഭാഗമായി നൽകും.


സാന്ത്വന പരിചരണ രംഗത്തേക്ക് വരുന്ന ഉദ്യോഗാർഥികളുടെ കുറവിനെ നികത്താൻ ഈ പദ്ധതി സഹായകരമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാൻ ഡി പി സി അംഗീകാരം ലഭിച്ചിട്ടുണ്ട്.


പ്രാദേശിക പാലിയേറ്റീവ് കെയർ സംവിധാനവുമായി  ബന്ധപ്പെട്ട് സി ഡി എസുകളിൽ ഈ മാസം ബൃഹത്തായ ക്ലാസ് നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ കിടപ്പിലായ രോഗികളുടെയും ദീർഘകാലരോഗികളുടെയും പരിചരണം ലക്ഷ്യം വെച്ച് കേരളത്തിൽ ആദ്യമായി 60 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നു. അന്തസുറ്റ പരിചരണം വീടുകളിൽ ഉറപ്പ് വരുത്തി കെയർ ടേക്കർമാരായി പ്രവർത്തിക്കാൻ അറിവും കഴിവും താത്പര്യവും ഉള്ള ധാരാളം വനിതകളെയും ട്രാൻസ് കമ്മ്യൂണിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ജില്ലാ മിഷൻ കോഴ്‌സ്  ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹെൽത്ത് കെയർ എന്ന കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഗൃഹ കേന്ദ്രീകൃത പരിചരണം നൽകുന്ന കെയർഗിവർമാരായി പ്രവർത്തിക്കാനും കുടുംബശ്രീ സി ഡി എസുമായി ബന്ധപ്പെടാം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലിയേറ്റീവ് കെയർ കുടുംബശ്രീയുമായി സംയോജിച്ച് ജില്ല മുഴുവൻ ബൃഹൃത്തായ സാന്ത്വന പരിചരണ പരിശീലനം നടപ്പാക്കുന്നത്. 


കുടുംബശ്രീ ജില്ലാപ്രോഗ്രാം മാനേജർ റൂബി സ്വാഗതം പറഞ്ഞ യോഗത്തിൽ പദ്ധതി വിശദീകരണം ജില്ലാമിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് നിർവഹിച്ചു. മലപ്പുറം പാലിയേറ്റീവ് കെയർ പ്രതിനിധികളായ അബ്ദുൽ കരീം, സാലിഹ്, ജില്ലാ പ്രോഗ്രാം മാനേജർ ഹസ്‌കർ, അഭിജിത്ത്, പരിരക്ഷാ കോർഡിനേറ്റർ ഫൈസൽ  എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കുടുംബശ്രീ ജില്ലാ മിഷൻ ഹൃദ്യ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ, സാമൂഹ്യ വികസന ഉപസമ...    Read More on: http://360malayalam.com/single-post.php?nid=7865
കുടുംബശ്രീ ജില്ലാ മിഷൻ ഹൃദ്യ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ, സാമൂഹ്യ വികസന ഉപസമ...    Read More on: http://360malayalam.com/single-post.php?nid=7865
കുടുംബശ്രീ പാലിയേറ്റീവ് കെയർ പ്രോഗ്രാം ഹൃദ്യ: ശിൽപ്പശാല നടത്തി കുടുംബശ്രീ ജില്ലാ മിഷൻ ഹൃദ്യ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, കമ്മ്യൂണിറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്