ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം ചെയ്തു.

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം വെളിയംകോട് എംടിഎം കോളേജ് സെക്രട്ടറി എൻ ഹവ്വാഹുമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിൽ ആറ് എഡിഷനിലായി നടക്കുന്ന ടീൻ പാത്തിന്റെ ആദ്യ എഡിഷനിൽ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു. ഹരിയാലി സാംസ്കാരിക സമിതിയുമായി സഹകരിച്ച് നടത്തിയ ആദ്യ എഡിഷനിൽ ശാഹുൽ പഴുന്നാന ക്ലാസ്സിന് നേതൃത്വം നൽകി. എം ശ്രീരാമനുണ്ണി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ഡൈനമിക്സ്, എഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, മൈ ഇന്ത്യ, ആർട്ട്‌ ഓഫ് ബിഹേവിയർ, അഡോളസൻസ് ആൻഡ് സോഷ്യൽ അവയർനസ്സ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ എഡിഷനുകളിൽ ക്ലാസുകൾ നടക്കും. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ, ടി അഫീഫ് മാസ്റ്റർ, മീന കുമാരി ടീച്ചർ, റിയാസ് വി, അഷ്‌കർ കെ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം വെളിയംകോട് എംടിഎം കോളേജ് സെക്രട്ടറി എൻ ഹവ്വാഹുമ്മ ടീച്...    Read More on: http://360malayalam.com/single-post.php?nid=7862
കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം വെളിയംകോട് എംടിഎം കോളേജ് സെക്രട്ടറി എൻ ഹവ്വാഹുമ്മ ടീച്...    Read More on: http://360malayalam.com/single-post.php?nid=7862
ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം ചെയ്തു. കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം വെളിയംകോട് എംടിഎം കോളേജ് സെക്രട്ടറി എൻ ഹവ്വാഹുമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഒരു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്