കരിയര്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കരിയര്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

എന്‍വിഷന്‍ മാറഞ്ചേരിയും ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളും സംയുക്തമായി എസ് എസ് എല്‍ സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും പ്ലസ് വണ്‍ പ്രവേശന ഓറിയന്റേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു.


ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന പരിപാടി എടപ്പാള്‍ അസിസ്റ്റന്റ് എഡ്യുക്കേഷന്‍ ഓഫീസര്‍ വി കെ നാസര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അല്‍ അറഫ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് യുസഫ് ബാഖവി അധ്യക്ഷത വഹിച്ചു.


കരിയര്‍ സാധ്യതകള്‍, പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ സമര്‍പ്പണം, പൊന്നാനി താലൂക്കിലെ സ്‌കൂളുകളില്‍ ലഭ്യമായ സീറ്റുകള്‍, കോമ്പിനേഷനുകള്‍, മാനേജ്‌മെന്റ് സീറ്റുകള്‍, കമ്മ്യൂണിറ്റി ക്വാട്ട തുടങ്ങി വിവിധ സെഷനുകള്‍ക്ക് ഡോ. എം പി നിസാര്‍, മാറഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും കരിയര്‍ ഗൈഡുമായ സി വി ഇബ്രാഹിം മാസ്റ്റര്‍, പൊന്നാനി എം ഇ എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും നോഡല്‍ ഓഫീസറുമായ കെ എ ത്വയ്യിബ് മാസ്റ്റര്‍, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ പി മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍വിഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹകീം തറയില്‍, അല്‍ അറഫ ഫിനാന്‍സ് സെക്രട്ടറി ശറഫുദ്ധീന്‍ നീറ്റിക്കല്‍, മുഹമ്മദ് ഷബീര്‍ കോടഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. റസാഖ് കോടഞ്ചേരി സ്വാഗതവും ഷൗക്കത്ത് മാറഞ്ചേരി നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

എന്‍വിഷന്‍ മാറഞ്ചേരിയും ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളും സംയുക്തമായി എസ് എസ് എല്‍ സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്...    Read More on: http://360malayalam.com/single-post.php?nid=7859
എന്‍വിഷന്‍ മാറഞ്ചേരിയും ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളും സംയുക്തമായി എസ് എസ് എല്‍ സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്...    Read More on: http://360malayalam.com/single-post.php?nid=7859
കരിയര്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു എന്‍വിഷന്‍ മാറഞ്ചേരിയും ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളും സംയുക്തമായി എസ് എസ് എല്‍ സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും പ്ലസ് വണ്‍ പ്രവേശന ഓറിയന്റേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്