തണൽ സുരക്ഷാ പദ്ധതി ലോഞ്ച് ചെയ്തു - സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ പ്രാദേശിക ബദലുകൾ ഉയർന്ന് വരണം. : ഹമീദ് വാണിയമ്പലം

തണൽ സുരക്ഷാ പദ്ധതി ലോഞ്ച് ചെയ്തു

സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ പ്രാദേശിക ബദലുകൾ ഉയർന്ന് വരണം. : ഹമീദ് വാണിയമ്പലം


മാറഞ്ചേരി: ഓരോ പ്രദേശവും സ്വയം പര്യാപ്തത കൈവരിക്കുകയും പ്രാദേശിക സമ്പദ്ഘടന പരിപോഷിക്കുകയും ചെയ്താൽ പലിശ പോലുള്ള സാമ്പത്തിക ചൂഷണങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് വെൽഫയർ പാർട്ടി ദേശീയ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു. ഓരോ കുടുംബത്തെയും സ്വാശ്രയരാക്കി മാറ്റുന്ന പ്രാദേശിക സംരംഭങ്ങൾ ആരംഭിച്ച് സ്വയം പര്യാപ്തതയുള്ള നാട് എന്ന ആശയം കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള നാട്ടിൽ പലിശ പോലുള്ള ചൂഷണങ്ങൾ സ്വയം ഇല്ലാതാകും. ഒന്നുമില്ലാത്തവൻ കഷടപ്പെടുമ്പോൾ അവന്റെ മുമ്പിൽ സഹായത്തിന്റെ പേരിൽ പ്രത്യക്ഷപ്പെടുന്ന പലിശയുടെ വക്താക്കൾ അവനെ കണ്ണീരിലാഴ്ത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാലാം വാർഷികം സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തണൽ പ്രസിഡന്റ് എ.അബ്ദുൾലത്തീഫ് അധ്യക്ഷതവഹിച്ചു. തണൽ സാന്ത്വന മേഖലയിൽ പുതുതായി ആരംഭിക്കുന്ന തണൽ സുരക്ഷാ പദ്ധതി" യുടെ ലോഞ്ചിംഗ് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു , ഡോ.അബ്ദുറസാക്ക് അറക്കലിൽ നിന്ന് സംഭാവന സ്വീകരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. മികച്ച അയൽ കുട്ടങ്ങളെ ഹമീദ് വാണിയമ്പലം ആദരിച്ചു. മികച്ച പുരയിട കർഷകരെ എ. സൈനുദ്ധീനും തണൽ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈറും ആദരിച്ചു. വാർഡ് മെമ്പർ ഷിജിൽ മുക്കാല, ഏ.ടി. അലി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എ.മുഹമ്മദ് മുബാറക് സ്വാഗതവും അയൽ കൂട്ടം പ്രസിഡന്റ് കാർത്തിക ബാബു നന്ദിയും പറഞ്ഞു. തണൽ കുടുംബാംഗങ്ങൾ വിവിധ കാലാ പരിപടികൾ അവതരിപ്പിച്ചു

#360malayalam #360malayalamlive #latestnews

ഓരോ പ്രദേശവും സ്വയം പര്യാപ്തത കൈവരിക്കുകയും പ്രാദേശിക സമ്പദ്ഘടന പരിപോഷിക്കുകയും ചെയ്താൽ പലിശ പോലുള്ള സാമ്പത്തിക ചൂഷണങ്ങൾ അവസാ...    Read More on: http://360malayalam.com/single-post.php?nid=7858
ഓരോ പ്രദേശവും സ്വയം പര്യാപ്തത കൈവരിക്കുകയും പ്രാദേശിക സമ്പദ്ഘടന പരിപോഷിക്കുകയും ചെയ്താൽ പലിശ പോലുള്ള സാമ്പത്തിക ചൂഷണങ്ങൾ അവസാ...    Read More on: http://360malayalam.com/single-post.php?nid=7858
തണൽ സുരക്ഷാ പദ്ധതി ലോഞ്ച് ചെയ്തു - സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ പ്രാദേശിക ബദലുകൾ ഉയർന്ന് വരണം. : ഹമീദ് വാണിയമ്പലം ഓരോ പ്രദേശവും സ്വയം പര്യാപ്തത കൈവരിക്കുകയും പ്രാദേശിക സമ്പദ്ഘടന പരിപോഷിക്കുകയും ചെയ്താൽ പലിശ പോലുള്ള സാമ്പത്തിക ചൂഷണങ്ങൾ അവസാനിപ്പിക്കാൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്