നാടിനു മാതൃകയായി ഡോക്ടർ മുഹമ്മദ് ബിൻ അഹമ്മദ് .

നാടിനു മാതൃകയായി ഡോക്ടർ മുഹമ്മദ് ബിൻ അഹമ്മദ് .

മാറഞ്ചേരി പഞ്ചായത്തിലെ കുണ്ടുകടവ് റോഡ് പുറമ്പൊക്കിൽ താമസിക്കുന്ന 10 കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം പൂവണിയുന്നു . 

പുതിയ പാലം നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ വീടൊഴിയണ്ടേ  സാഹചര്യമാണ് . റോഡ് വികസനം കൂടി ലക്ഷ്യമിട്ട് കുണ്ടുകടവ്‌ പാലം നിർമ്മാണ ഘട്ടത്തിൽ തന്നെ പൊതു മരാമത്ത് വകുപ്പ് കൂടുതൽ സ്ഥലം എറ്റെടുതിരുന്നു  . അവിടെയാണ് പത്തു കുടുംബങ്ങൾ കുടിലുകൾ കെട്ടി താമസിച്ചിരുന്നത് .

ഇപ്പോൾ പാലത്തിന്റെ കാലപ്പഴക്കം മൂലം പുതിയ പാലം ഉണ്ടാക്കേണ്ട സാഹചര്യത്തിൽ ഇവർക്ക് ഇവിടുന്നു ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥിതി യുണ്ട്.

      ഇവരെ മാറ്റി പാർപ്പിക്കാൻ ഒരു സ്ഥലവും കണ്ടെത്താൻ കഴിയാത്ത  അവസ്ഥയിൽ അന്ന് സ്പീക്കർ ആയിരുന്ന  .പി.ശ്രീരാമകൃഷ്ണൻ നാട്ടിലെ സുമനസ്സായ ഡോക്ടർ മുഹമ്മദ് ബിൻ അഹമ്മദു മായുള്ള കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്യുകയും  ഡോക്ടറുടെ കൈവശം മാറഞ്ചേരിയിൽ ഉള്ള 14 സെന്റ് ഭൂമി പുറമ്പോക്ക് നിവാസികൾക്ക് വീട് വെക്കുന്നതിനു വിട്ട് കൊടുക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു . 

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുമനസ്സുകളുടെ സഹായത്താൽ വീട് വച്ച് നൽകുന്ന സ്നേഹ ബെമ്മാടം പദ്ധതിയുടെ ഭാഗമായി പാലപ്പെട്ടി കുണ്ടിചിറ പാലത്തിനു താഴെ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് വീട് വച്ച് നൽകിയിരുന്നു . ആ സമയത്താണ് കുണ്ടുകടവ് പുറമ്പോക്കിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള ചർച്ചകൾ സജീവമായത് .

തുടർന്ന്  MLA നന്ദകുമാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ സിന്ധുവും തുടങ്ങിയവർ വിഷയവുമായി ബന്ധപ്പെട്ടു സംസാരിച്ചു ധാരണയാവുകയും ചെയ്തു .

കുണ്ടുകടവത്ത് താമസിക്കുന്ന 10 കുടുംബങ്ങൾക്ക് ഭൂമി രജിസ്ട്രർ ചെയ്തു കൊടുത്തതിന്റെ ആധാരം ഇന്ന് പൊന്നാനിയിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഡോക്ടർ മുഹമ്മദ് ബിൻ അഹമ്മദ് കൈമാറി .

നിരാലംബരെയും നിർദ്ദനരെയും തന്റെ സഹോദരങ്ങളായി കണ്ടുകൊണ്ട് അവർക്ക് ഒരു കിടപ്പാടത്തിനായി തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് നീക്കി വച്ച നന്മ വറ്റാത്ത ആ മഹാ മനുഷ്യന് ഹൃദയത്തിൽ നിന്ന് നൂറായിരം ആശംസകൾ നേരുന്നു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ കുണ്ടുകടവ് റോഡ് പുറമ്പൊക്കിൽ താമസിക്കുന്ന 10 കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം പൂവണിയുന്നു . ...    Read More on: http://360malayalam.com/single-post.php?nid=7848
മാറഞ്ചേരി പഞ്ചായത്തിലെ കുണ്ടുകടവ് റോഡ് പുറമ്പൊക്കിൽ താമസിക്കുന്ന 10 കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം പൂവണിയുന്നു . ...    Read More on: http://360malayalam.com/single-post.php?nid=7848
നാടിനു മാതൃകയായി ഡോക്ടർ മുഹമ്മദ് ബിൻ അഹമ്മദ് . മാറഞ്ചേരി പഞ്ചായത്തിലെ കുണ്ടുകടവ് റോഡ് പുറമ്പൊക്കിൽ താമസിക്കുന്ന 10 കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം പൂവണിയുന്നു . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്