കല്ലുമ്മക്കായ് വിളവെടുപ്പ് ഉൽഘാടനം

കല്ലുമ്മക്കായ് വിളവെടുപ്പ് ഉൽഘാടനം 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ് / ചിപ്പി വളർത്തൽ കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം ബ്ലോക്ക് പ്രസിഡന്റ് adv. ഇ സിന്ധു നിർവ്വഹിച്ചു . 

വൈവിധ്യമുള്ള ഭൂപ്രകൃതിക്കനുസരിച്ചു ഓരോ മേഖലയിലും ഏറ്റെടുത്തു നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ബ്ലോക്ക് പഞ്ചായത്തിന്റെ നയത്തിന്റെ ഭാഗമായാണ് ഉപ്പുവെള്ളം സുലഭമായുള്ള കാഞ്ഞിരമുക്ക്‌ പുഴ കനോലി കനാൽ അടക്ക മുള്ള പ്രദേശത്തു ഇവ കൃഷിയിറക്കിയത് എന്ന് ഉൽഘാടന പ്രസംഗത്തിൽ പ്രസിഡന്റ് സൂചിപ്പിച്ചു . വരും കാലത്തു കൂടുതൽ സംരംഭകർ തയ്യാറാവുന്ന മുറക്ക് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ആലോചിക്കുന്നതായി അറിയിച്ചു . കൂടാതെ ഓരു ജലത്തിൽ വളരുന്ന കരിമീൻ കൃഷിയും സംരംഭങ്ങളായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നെണ്ടെന്നും പറഞ്ഞു . 


യോഗത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് , ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം താജുന്നീസ ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ സി ശിഹാബ്  , ബ്ലോക്ക് മെമ്പർ പി അജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷാദ് അബൂബക്കർ , അഡ്വ കെ എ ബക്കർ , ഫിഷറീസ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ മാരായ രജിന ,ഷൈനിബ , പ്രൊമോട്ടർ മാരായ റുക്കിയ അമൃത എന്നിവർ സംസാരിച്ചു .

അഞ്ചു ഗ്രൂപ്പുകളാണ് ഈ വർഷം സംരംഭകരായി എത്തിയത് . കായലോരം , കനോലി , ബ്ലൂ സീ , സോളോ ഫീനിക്സ് , ബ്രദേഴ്‌സ് എന്നീ അഞ്ചു ഗ്രൂപ്പുകൾക്കും മികച്ച വിളവ് ലഭിച്ചു .

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ് / ചിപ...    Read More on: http://360malayalam.com/single-post.php?nid=7833
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ് / ചിപ...    Read More on: http://360malayalam.com/single-post.php?nid=7833
കല്ലുമ്മക്കായ് വിളവെടുപ്പ് ഉൽഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ് / ചിപ്പി വളർത്തൽ കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം ബ്ലോക്ക് പ്രസിഡന്റ് adv. ഇ സിന്ധു നിർവ്വഹിച്ചു . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്