എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേള മെയ് നാലു മുതല്‍ പൊന്നാനിയില്‍

എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേള മെയ് നാലു മുതല്‍ പൊന്നാനിയില്‍

പരിപാടികള്‍ക്ക് അന്തിമ രൂപമായി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയ്ക്ക് മെയ് നാലിന് പൊന്നാനി എ.വി. സ്‌കൂള്‍ മൈതാനത്ത് തുടക്കമാകും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് ഒരാഴ്ച നീളുന്ന മേള ആവിഷ്‌കരിച്ചിരിക്കുന്നത്. ശീതീകരിച്ച ജര്‍മ്മന്‍ ഹാംഗറില്‍ ഒരുക്കുന്ന 200 ലധികം സ്റ്റാളുകളിലായി വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, സര്‍വീസ് സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍ സജ്ജമാക്കും. രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടെക്‌നോളജി ഡെമോ, സ്‌പോര്‍ട്‌സ് സോണ്‍, ചില്‍ഡ്രന്‍സ് സോണ്‍ തുടങ്ങിയവയും മേളയ്ക്ക് കൊഴുപ്പേകും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 


സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ സൗജന്യമായി വളരെ വേഗത്തില്‍ ഇവിടെ നിന്നും ലഭ്യമാകുന്ന വിധമാണ് മേള ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ പ്രദര്‍ശനം, വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ. യൂണിറ്റുകള്‍, കുടുംബശ്രീ, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ് തുടങ്ങിയവ ജില്ലയിലെ വാണിജ്യ മേഖലക്ക് കരുത്തേകും.


ഏഴ് ദിവസങ്ങളിലായി 12 സെമിനാറുകളും 10 കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. മെയ് 4 ന് വൈകീട്ട് 4.30 നാണ് ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് 7 മണിക്ക് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബിന്റെ മ്യൂസിക് ബാന്റ് അരങ്ങേറും. മെയ് അഞ്ചിന് വൈകിട്ട് 4.30 ന് കണ്ണൂര്‍ ലാസ്യ ഫൈന്‍ ആര്‍ട്സ് കോളേജ് അവതരിപ്പിക്കുന്ന സൂര്യപുത്രന്‍ നൃത്ത ശില്‍പ്പം, വൈകീട്ട് ഏഴിന് ബിന്‍സി- ഇമാം അവതരിപ്പിക്കുന്ന സൂഫി സംഗീതം, മെയ് ആറിന് വൈകിട്ട് 4.30 ന് അബിലിറ്റി പാര ആര്‍ട്സ്  ആന്റ് സ്പോര്‍ട്സ്  അക്കാദമിയുടെ നേതൃത്വത്തില്‍ വീൽചെയര്‍ ഒപ്പന, വൈകിട്ട് ഏഴിന് യുംന അജിനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ എന്നിവ നടക്കും. മെയ് ഏഴിന് വൈകിട്ട് 4.30 ന് അങ്കണവാടി പ്രവര്‍ത്തകരുടെ ദൃശ്യാവിഷ്‌കാരം, വൈകിട്ട് ഏഴിന് ഉണര്‍വ്വ് കലാസംഘം അവതരിപ്പിക്കുന്ന നാട്ടുത്സവം- നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും, മെയ് എട്ടിന് വൈകിട്ട് ഏഴിന് മാപ്പിളകലകളുടെ കൊട്ടും പാട്ടും- ഇശല്‍ വിരുന്ന്, മെയ് ഒമ്പതിന് വൈകിട്ട് 4.30 ന് കളരിപ്പയറ്റ്, ബോഡി ഷോ, വൈകിട്ട് ഏഴിന് ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവയും അരങ്ങേറും. മെയ് 10 ന് സമാപന ദിവസം ആല്‍മരം മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന സംഗീത നിശയോടെ പരിപാടികള്‍ക്ക് തിരശ്ശീലയാകും.


ഓരോ ദിവസവും രണ്ട് വീതം സെമിനാറുകള്‍ നടക്കും. മെയ് അഞ്ചിന് രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 'മാറുന്ന കാലത്തെ പൊതുവിദ്യാഭ്യാസം', ഉച്ചയ്ക്ക് 2.30 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ 'ആയുര്‍വേദത്തിലൂടെ ആരോഗ്യം- പോഷക സമ്പുഷ്ടവും സുരക്ഷിതവുമായ ഭക്ഷണശീലത്തിലൂടെ' എന്ന വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. മെയ് ആറിന് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 'ജല്‍ ജീവന്‍ മിഷന്‍: ജലഗുണനിലവാര മാനദണ്ഡങ്ങളും പ്രാധാന്യവും', ഉച്ചയ്ക്ക് 2.30 ന് സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ 'ആര്‍.പി.ഡബ്ല്യു.ഡി നിയമം, വയോജന ക്ഷേമ നിയമം, ഭിന്നശേഷി മുന്‍കൂട്ടി കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍', മെയ് ഏഴിന് രാവിലെ 10.30 ന് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 'ബിസിനസ് വിജയത്തിന് ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സും  പുതുസങ്കേതങ്ങളും', ഉച്ചയ്ക് 2.30 ന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'മാറുന്ന കാലഘട്ടവും ഉത്തരവാദിത്വപൂര്‍ണമായ രക്ഷാകര്‍തൃത്വവും', മെയ് എട്ടിന് രാവിലെ 10.30 ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 'റോഡ് സുരക്ഷ', ഉച്ചയ്ക്ക് 2.30 ന് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'ക്ഷീര കര്‍ഷകരുമായി ബി ടു ബി മീറ്റ്', മെയ് ഒമ്പതിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'ഏകാരോഗ്യം, ആര്‍ദ്രം, ജലജന്യ രോഗങ്ങള്‍', ഉച്ചയ്ക്ക് 2.30 ന് അസാപ് കേരളയുടെ നേതൃത്വത്തില്‍ 'നൈപുണിക വികസനം', മെയ് പത്തിന് രാവിലെ 10.30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 'കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയും സംസ്‌കരണവും', ഉച്ചയ്ക്ക് 2.30 ന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 'കുടുംബശ്രീ- സ്ത്രീ ശാക്തീകരണത്തിന്റെ കാല്‍ നൂറ്റാണ്ട്' എന്നിവയാണ് മറ്റ് സെമിനാറുകള്‍.


സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് മേള സംഘടിപ്പിക്കുന്നത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും അത്ഭുതകരമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. ഇത്തരത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കുകയാണ് എന്റെകേരളം മെഗാ പ്രദര്‍ശന വിപണന ഭഷ്യ കലാ മേള.

#360malayalam #360malayalamlive #latestnews

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴു...    Read More on: http://360malayalam.com/single-post.php?nid=7829
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴു...    Read More on: http://360malayalam.com/single-post.php?nid=7829
എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേള മെയ് നാലു മുതല്‍ പൊന്നാനിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്