പുറങ്ങ് മഠത്തിൽത്തോട് VCB നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണം . കോൺഗ്രസ്‌

പുറങ്ങ് മഠത്തിൽത്തോട് VCB നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണം . കോൺഗ്രസ്‌

മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് മഠത്തിൽത്തോട് VCB ജർമൻ സാങ്കേതിക വിദ്യയായ FPR രൂപത്തിൽ നിർമിച്ചിട്ടും അടിയിലൂടെ പുളിവെള്ളം കയറുന്നത് നിർമാണത്തിലെ ക്രമക്കേട് കൊണ്ടാണെന്നും ഇതിൽ ശക്തമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പുളിവെള്ളം കയറുന്നത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


75 ലക്ഷം രൂപ ചിലവാക്കി നിർമിച്ച ആധുനിക ജർമൻ സാങ്കേതിക വിദ്യ എന്ന് പറയുന്ന VCB യുടെ ഷട്ടറുകൾ മരത്തിന്റെ പൂളുകൾ ഉപയോഗിച്ച് ഉറപ്പിച്ച നിലയിലാണ്.ഷട്ടറുകൾ കയർ കെട്ടി പൊക്കണം.ഇവിടത്തെ കർഷകർക്കും ജനങ്ങൾക്കും പുളിവെള്ളംകയറുന്നതിനു എന്നന്നേക്കുമായി ശമനമാകും എന്ന് കരുതിയ VCB നിർമാണം കഴിഞ്ഞപ്പോൾ ഗുണം കിട്ടാത്ത അവസ്ഥയിലാണ്. ഉടൻ ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.അബ്ദുൽ ഗഫൂർ പുറങ്, ഷിജിൽ മുക്കാല, P. നൂറുദ്ധീൻ, M. T. ഉബൈദ്, അബ്ദുൽ വഹാബ് ഉള്ളതേൽ, സംഗീത രാജൻ, ഹിലർ, ഉസ്മാൻ A. V, നജീം വടമുക്ക്,സത്താർ അമ്പാരത്, രവി പരിചകം, ഹരിക്കുട്ടൻ, നസീർമാസ്റ്റർ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് മഠത്തിൽത്തോട് VCB ജർമൻ സാങ്കേതിക വിദ്യയായ FPR രൂപത്തിൽ നിർമിച്ചിട്ടും അടിയിലൂടെ പുളിവെള്ളം കയറുന്ന...    Read More on: http://360malayalam.com/single-post.php?nid=7818
മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് മഠത്തിൽത്തോട് VCB ജർമൻ സാങ്കേതിക വിദ്യയായ FPR രൂപത്തിൽ നിർമിച്ചിട്ടും അടിയിലൂടെ പുളിവെള്ളം കയറുന്ന...    Read More on: http://360malayalam.com/single-post.php?nid=7818
പുറങ്ങ് മഠത്തിൽത്തോട് VCB നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണം . കോൺഗ്രസ്‌ മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് മഠത്തിൽത്തോട് VCB ജർമൻ സാങ്കേതിക വിദ്യയായ FPR രൂപത്തിൽ നിർമിച്ചിട്ടും അടിയിലൂടെ പുളിവെള്ളം കയറുന്നത് നിർമാണത്തിലെ ക്രമക്കേട് കൊണ്ടാണെന്നും ഇതിൽ ശക്തമായ അന്വേഷണം നടത്തി നടപടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്