സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ

സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ

മാറഞ്ചേരി: മാറഞ്ചേരിയിലെ വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ "ഒരുമ - മാറഞ്ചേരി" സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു


ചെറിയ പെരുന്നാൾ ദിനത്തിൽ നടക്കുന്ന ഈദ് ഗാഹിൽ നമസ്കാരം രാവിലെ 8 മണിക്ക് ആരംഭിക്കും. പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും യുവ പണ്ഡിതനും എം.എസ്.എം. സംസ്ഥാന സമിതി അംഗവുമായ നാസിം റഹ്മാൻ എടത്തു നാട്ടുകര നേതൃത്വം നൽകും.

ഈദ് ഗാഹിലേക്ക് വരുന്നവർ മുസല്ല കരുതേണ്ടതാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമുണ്ടായിരിക്കും.

ഒരുമ മാറഞ്ചേരിയുടെ  നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ഗൈഡൻസ് ക്ലാസ്സും കരിയർ ട്രൈനിംഗും മറ്റ് സംഘടനകളുമായി സഹകരിച്ച് ഈവർഷവും വിപുലമായി നടത്തുന്നതിനും തീരുവാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഒരുമ രക്ഷാധികാരി വി. ഇസ്മായിൽ മാസ്റ്റർ, ചെയർമാൻ ഇ.എം.മുഹമ്മദ്, കൺവീനർ എ. അബ്ദുൾ ലത്തീഫ്, എക്സി. മെമ്പർമാരായ അബ്ദുൾ ലത്തീഫ് സുല്ലമി . എൻ.കെ. റഹീം എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയിലെ വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ "ഒരുമ - മാറഞ്ചേരി" സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാ...    Read More on: http://360malayalam.com/single-post.php?nid=7816
മാറഞ്ചേരിയിലെ വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ "ഒരുമ - മാറഞ്ചേരി" സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാ...    Read More on: http://360malayalam.com/single-post.php?nid=7816
സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ മാറഞ്ചേരിയിലെ വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ "ഒരുമ - മാറഞ്ചേരി" സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്