പലിശക്കെതിരെ ബദലുകൾ ഉണ്ടാക്കുന്നതിന് എല്ലാവരും ഒന്നിക്കുക

പലിശക്കെതിരെ ബദലുകൾ ഉണ്ടാക്കുന്നതിന് എല്ലാവരും ഒന്നിക്കുക. സെമിനാർ 

മാറഞ്ചേരി: സാധാരണക്കാരെ തീരാ ദുരിതത്തിലേക്കും ആത്‌മഹത്യയിലേക്കും നയിക്കുന്ന പലിശക്കെണിക്ക് ബദൽ ഒരുക്കുന്നതിന് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിറുത്തി എല്ലാവരും ഒന്നിക്കണമെന്ന് മാറഞ്ചേരിയിൽ  പലിശക്കെതിരെ നടന്ന സെമിനാർ ആവശ്യപ്പെട്ടു. ബാങ്കുകളും വട്ടപ്പലിശക്കാരും സാധാരണക്കാരുടെ ആവശ്യങ്ങൾ ചൂഷണം ചെയ്ത് കൊടും പലിശ ഈടാക്കി വീടും സ്ഥാപനങ്ങളും ജപ്തി ചെയ്ത് വഴിയാധാരമാക്കുകയാണ്. ഈ ചൂഷണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ പ്രാദേശിക ബദലുകൾ ഉയർന്ന് വരേണ്ടതുണ്ട്. ഒരു ചെറിയ പ്രദേശത്ത് തണൽ പോലെയുള്ള സന്നദ്ധ സംഘടനകൾ ആവിഷകരിച്ച് നടപ്പാക്കുന്ന പലിശക്കെതിരെയുള്ള ജനകീയ ബദലുകൾ വ്യാപകമാക്കണമെന്നും വിവിധ ആരാധനാലയങ്ങളും സന്നദ്ധ സംഘടനകളും മത- രാഷ്ട്രീയ സംഘടനകളും തങ്ങളുടെ മേഖലകളിൽ പലിശക്കെതിരെയുള്ള ബദലുകൾ രൂപീകരിക്കാൻ രംഗത്ത് വരണമെന്നും സെമിനാർ ആവശ്യപ്പെട്ടു.

തണൽ മാറഞ്ചേരിയുടെ പതിനാലാം വാർഷികത്തിന്റെ ഭാഗമായി മുക്കാല അരുണോദയത്തിൽ നടന്ന "പലിശയുടെ കെടുതിയും ബദൽ സംവിധാനവും " എന്ന സെമിനാർ ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് ഉദ്ഘാടനം ചെയ്തു. ഇൻഫാഖ് സംസ്ഥാന ട്രഷറർ എ. അബ്ദുൾ ലത്തീഫ് മോഡറേറ്ററായിരുന്നു. പ്രമുഖ മോട്ടിവേറ്ററും ചാവക്കാട് മുതുവട്ടൂർ ഖാദിയുമായ സുലൈമാൻ അസ്ഹരി വിഷയം അവതരിപ്പിച്ചു. കവി രുദ്രൻ വാരിയത്ത്, എ.ടി. അലി, എം.ടി. നജീബ്, അഷ്റഫ് പൂച്ചാമം എന്നിവർ പ്രസംഗിച്ചു. തണലിന്റെ വിവിധ അയൽ കൂട്ടം ഭാരവാഹികളായ നഫീസ മംഗലത്തേൽ, പി.സുഷീല , ശാന്തി ബാലൻ, ആബിദ പനമ്പാട്, സുജിഷ താമലശ്ശേരി എന്നിവരുടെ അനുഭവ വിവരണങ്ങളും നടന്നു.

തണൽ സെക്രട്ടറി എ.മുഹമ്മദ് മുബാറക് സ്വാഗതവും വൈ.പ്രസിഡന്റ് ടി.പി. നാസർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

സാധാരണക്കാരെ തീരാ ദുരിതത്തിലേക്കും ആത്‌മഹത്യയിലേക്കും നയിക്കുന്ന പലിശക്കെണിക്ക് ബദൽ ഒരുക്കുന്നതിന് എല്ലാ അഭിപ്രായ വ്യത്യാസങ...    Read More on: http://360malayalam.com/single-post.php?nid=7805
സാധാരണക്കാരെ തീരാ ദുരിതത്തിലേക്കും ആത്‌മഹത്യയിലേക്കും നയിക്കുന്ന പലിശക്കെണിക്ക് ബദൽ ഒരുക്കുന്നതിന് എല്ലാ അഭിപ്രായ വ്യത്യാസങ...    Read More on: http://360malayalam.com/single-post.php?nid=7805
പലിശക്കെതിരെ ബദലുകൾ ഉണ്ടാക്കുന്നതിന് എല്ലാവരും ഒന്നിക്കുക സാധാരണക്കാരെ തീരാ ദുരിതത്തിലേക്കും ആത്‌മഹത്യയിലേക്കും നയിക്കുന്ന പലിശക്കെണിക്ക് ബദൽ ഒരുക്കുന്നതിന് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിറുത്തി എല്ലാവരും ഒന്നിക്കണമെന്ന് മാറഞ്ചേരിയിൽ പലിശക്കെതിരെ നടന്ന സെമിനാർ ആവശ്യപ്പെട്ടു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്