മുന്നേറുക നന്മയുടെ പാതയിൽ ഖുർആൻ സമ്മേളനം ഏപ്രിൽ 9 ന്

മുന്നേറുക നന്മയുടെ പാതയിൽ ഖുർആൻ സമ്മേളനം ഏപ്രിൽ 9 ന്

മാറഞ്ചേരി: മുന്നേറുക നന്മയുടെ പാതയിൽ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ഏപ്രിൽ 9 ന് ഞായറാഴ്ച കാലത്ത് 9.30 മുതൽ മാറഞ്ചേരി അരുണോദയം റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഖുർആൻ സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.സി. നസീർ അധ്യക്ഷതവഹിക്കും. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാ അംഗം സി.വി. ജമീല, കുണ്ടുകടവ് ഹിറാ മസ്ജിദ് ഖത്തീബ് നിഅമത്തുല്ല, ഏരിയാ പ്രസിഡന്റ് എ.സൈനുദ്ധീൻ എന്നിവർ പങ്കെടുക്കും.

ഖുർആൻ സമ്മേളനത്തിൽ വെച്ച് പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനും പ്രസിദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ "ഖുർആൻ ബോധന" ത്തിന്റെ കർത്താവുമായ മാറഞ്ചേരിക്കാരനായ ടി.കെ. ഉബൈദിന് ആദരവ് നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ പ്രസിഡന്റ് എ. സൈനുദ്ധീൻ , സെക്രട്ടറി ജമാൽ മണമൽ , P ഇബ്രാഹിം, C മുഹമ്മദ്, N മുഹമ്മദ്   എന്നിവർ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

മുന്നേറുക നന്മയുടെ പാതയിൽ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ഏപ്രിൽ 9 ന് ഞായറാഴ്...    Read More on: http://360malayalam.com/single-post.php?nid=7802
മുന്നേറുക നന്മയുടെ പാതയിൽ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ഏപ്രിൽ 9 ന് ഞായറാഴ്...    Read More on: http://360malayalam.com/single-post.php?nid=7802
മുന്നേറുക നന്മയുടെ പാതയിൽ ഖുർആൻ സമ്മേളനം ഏപ്രിൽ 9 ന് മുന്നേറുക നന്മയുടെ പാതയിൽ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ഏപ്രിൽ 9 ന് ഞായറാഴ്ച കാലത്ത് 9.30 മുതൽ മാറഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്