ദേശീയ പഞ്ചായത്ത്‌ രാജ് അവാർഡ് പെരുമ്പടപ്പിന്.

ദേശീയ പഞ്ചായത്ത്‌ രാജ്  അവാർഡ് പെരുമ്പടപ്പിന്.

ജലപര്യാപ്തതയ്ക്ക്‌ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്

2023ലെ ദേശീയ പഞ്ചായത്ത്‌  അവാർഡുകളിൽ കേരളത്തിന് ലഭിച്ച നാല്  പുരസ്കാരങ്ങളിൽ ഒന്നാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. 

ജല പര്യാപ്ത പ്രവർത്തനങ്ങൾക്കുള്ള അവാർഡാണ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്.ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പിന്. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ  പ്രകാരം ഒൻപത്‌ സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ പുരസ്കാരത്തിനായി വിലയിരുത്തൽ നടത്തിയത്‌. കുളങ്ങളുടെയും, കിണറുകളുടെയും വീണ്ടെടുപ്പ് ,കനാൽ, ബണ്ട്, തീരസംരക്ഷണം, പുതിയ ശുദ്ധ ജലസംഭരണികളുടെ നിർമ്മാണം, ഉപ്പുവെള്ളം തടയുന്നതിനുള്ള വി.സി.ബി നിർമ്മാണം, ഡ്രൈനേജ് നിർമ്മാണം, മഴവെള്ള സംഭരണികളുടെ നിർമ്മാണവും പരിപാലനവും എന്നിവ വിജയകരമായി നടപ്പാക്കിയതിനെത്തുടർന്നാണ്  പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചത്. പഞ്ചായത്തിൻ്റെയും, മറ്റു ഏജൻസികളുടെയും ഫണ്ട് ഉപയോഗിച്ചാണ് ജലപര്യാപ്തതയ്ക്ക്‌ വേണ്ടിയുളള പ്രവർത്തനങ്ങൾ നടത്തിയത്. വലിയകുളം, ആനക്കുളം, പുരാതന ജൈവ സമ്പത്തായ വലിയ കിണർ പുനരുദ്ദാരണം, പതിനായിരത്തോളം മഴക്കുഴികൾ, അറുപതിലേറെ കിണറുകൾ, ജലസംരക്ഷണത്തിനായി ഭൂവസ്ത്ര നിർമ്മാണം, ജല ലഭ്യതക്കായികനോലി കനാലിന് തീരത്ത് മുള നിർമ്മാണം തുടങ്ങിയ വൈവിധ്യമാർന്ന പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.ജല സംരക്ഷണത്തിനുള്ള ഈ ഘടകങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.

പുരസ്കാരങ്ങൾ ഏപ്രിൽ 17 ന്‌ ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

#360malayalam #360malayalamlive #latestnews

ജലപര്യാപ്തതയ്ക്ക്‌ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത് 2023ലെ ദേശ...    Read More on: http://360malayalam.com/single-post.php?nid=7800
ജലപര്യാപ്തതയ്ക്ക്‌ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത് 2023ലെ ദേശ...    Read More on: http://360malayalam.com/single-post.php?nid=7800
ദേശീയ പഞ്ചായത്ത്‌ രാജ് അവാർഡ് പെരുമ്പടപ്പിന്. ജലപര്യാപ്തതയ്ക്ക്‌ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത് 2023ലെ ദേശീയ പഞ്ചായത്ത്‌ അവാർഡുകളിൽ കേരളത്തിന് ലഭിച്ച നാല് പുരസ്കാരങ്ങളിൽ ഒന്നാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്