പൊന്നാനി നിയോജക മണ്ഡലത്തിലെ 'തീരസദസ്സ്' മെയ് ഒമ്പതിന് നടക്കും

പൊന്നാനി നിയോജക മണ്ഡലത്തിലെ 'തീരസദസ്സ്' മെയ് ഒമ്പതിന് നടക്കും

_പരിപാടിയുടെ ഭാഗമായി സംഘാടക സമിതി യോഗം ചേർന്നു_

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പാക്കുന്ന 'തീരസദസ്സ്' പൊന്നാനിയിൽ മെയ് ഒമ്പതിന് നടക്കും. പൊന്നാനി എം.ഇ.എസ് കോളജിൽ ഉച്ചയ്ക്ക് 3.30 മുതൽ വൈകീട്ട് ഏഴ് വരെ നടക്കുന്ന പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുക്കും. അദാലത്തിന്റെ മാതൃകയിലാണ് തീര സദസ്സ് സംഘടിപ്പിക്കുന്നത്. പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ തീരദേശ വാസികൾക്കായാണ് പരിപാടി നടത്തുന്നത്. ഇവയിൽ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്‌നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. തീരസദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പരാതികൾ രേഖപ്പെടുത്താനുള്ള ഓൺലൈൻ പോർട്ടലും സജ്ജമായിട്ടുണ്ട്.  ഏപ്രിൽ 15 വരെയാണ് പരാതികൾ സമർപ്പിക്കാനുള്ള അവസരം. ഫിഷറീസ് ഓഫീസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ, വാർഡ് തലം എന്നിവ കേന്ദ്രീകരിച്ച് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കും. പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത്, പെരുമ്പടപ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൗദ അബ്ദുല്ല, ജനപ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പാക...    Read More on: http://360malayalam.com/single-post.php?nid=7799
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പാക...    Read More on: http://360malayalam.com/single-post.php?nid=7799
പൊന്നാനി നിയോജക മണ്ഡലത്തിലെ 'തീരസദസ്സ്' മെയ് ഒമ്പതിന് നടക്കും സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പാക്കുന്ന 'തീരസദസ്സ്' പൊന്നാനിയിൽ മെയ് ഒമ്പതിന് നടക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്