മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് കാൻസർ കെയർ പദ്ധതി

മാറഞ്ചേരിയിലെ സാന്ത്വന കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാൻസർ കെയർ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉദാരമതികളായ ആളുകളുടെ സഹായവും സഹകരണവും മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.ട്രസ്റ്റിന്റെ നാലാമത്തെ ജീവകാരുണ്യ പദ്ധതിയായ ക്യാൻസർ രോഗം മൂലം അവശതയനുഭവിക്കുന്നഇരുപത്തിയാറു പേർക്ക് മാസംതോറും ആയിരം രൂപ പെൻഷൻ കൊടുത്തുകൊണ്ടുള്ള ക്യാൻസർ കെയർ പദ്ധതി കൂടുതൽ ജന പങ്കാളിതത്തോടെ കഴിഞ്ഞ മാസം മുതൽ അൻപതു രോഗികൾ ക്കു വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസംതോറും 200 രൂപ സംഭാവന നൽകിക്കൊണ്ട് പൊതുജനങ്ങൾക്കും ഈ പദ്ധതിയിലൂടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാവുന്നതാണ്. ക്യാൻസർ കെയർ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നവർക്കുള ഒരു വർഷത്തേക്കുള്ള സഹായ ധനം ലഭിച്ചതിനുശേഷം മാത്രമേ പദ്ധതിയിൽ പുതിയ ആളുകളെ ചേർക്കുകയുള്ളൂ എന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ പങ്കാളിത്തമാണ് പദ്ധതിയുടെ വിജയം എന്നും അതിനായി മുഴുവൻ ആളുകളും മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈ മാസത്തെ പെൻഷൻ നൽകുന്നതിനൊടൊപ്പം റംസാൻ റിലീഫ് കിറ്റുകളുടെ വിതരണവും നടന്നു. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മടപ്പാട്ട് അബൂബക്കർ സാഹിബിന്റെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിൽ ട്രസ്റ്റ് കൺവീനർ വഹാബ് ബാബു, കോർഡിനേറ്റർ എം ടി നജിബ്, വൈസ് കൺവീനർ അഷ്‌റഫ്‌ പൂചാമം, ക്യാൻസർ കെയർ കൺവീനർ അഷ്‌റഫ്‌ അയകുളതേൽ, കോർഡിനേറ്റർ നസിർ മലയന്കുളം എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയിലെ സാന്ത്വന കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാൻസർ കെ...    Read More on: http://360malayalam.com/single-post.php?nid=7797
മാറഞ്ചേരിയിലെ സാന്ത്വന കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാൻസർ കെ...    Read More on: http://360malayalam.com/single-post.php?nid=7797
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് കാൻസർ കെയർ പദ്ധതി മാറഞ്ചേരിയിലെ സാന്ത്വന കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാൻസർ കെയർ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉദാരമതികളായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്