പലിശയുടെ കെടുതിയും ബദൽ സംവിധാനവും സെമിനാർ ഏപ്രിൽ 6 ന്

പലിശയുടെ കെടുതിയും ബദൽ സംവിധാനവും സെമിനാർ ഏപ്രിൽ 6 ന്

മാറഞ്ചേരി: തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "പലിശയടെ കെടുതിയും ബദൽ സംവിധാനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഏപ്രിൽ 6 വ്യാഴം കാലത്ത് 9.30 മുതൽ മാറഞ്ചേരി മുക്കാല അരുണോദയം റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സലീം മമ്പാട് ഉദ്ഘാടനം നിർവ്വഹിക്കുന്ന സെമിനാറിൽ ഇൻഫാഖ് സംസ്ഥാന ട്രഷറർ എ.അബ്ദുൾ ലത്തീഫ് മോഡറേറ്ററായിരിക്കും. പ്രമുഖ മോട്ടിവേറ്ററും ചാവക്കാട് മുതുവട്ടൂർ ഖാദിയുമായ സുലൈമാൻ അസ്ഹരി വിഷയം അവതരിപ്പിക്കും. പരിപാടിയിൽ കവി രുദ്രൻ വാരിയത്ത്, സാമുഹ്യ - സാന്ത്വന മേഖലയിലുള്ള ഏ.ടി.അലി, എം.ടി. നജീബ്, അശ്റഫ് പൂച്ചാമം എന്നിവർ സംസാരിക്കും. തണലിന്റെ പലിശ രഹിത സംരംഭങ്ങൾ ഉപയോഗപ്പെടുത്തുന്ന നഫീസ മംഗലത്ത്, സുശീല പി. , ശാന്തി ബാലൻ, ആബിദ പനമ്പാട്‌, സുജീഷ താമലശ്ശേരി എന്നിവർ തങ്ങളുടെ അനുഭവ വിവരണം നടത്തും.

പലിശയുടെ കെണിയിൽ കുടുങ്ങി നിരവധി കുടുംബങ്ങളും സംരംഭകരും കുത്തുപാളയെടുത്ത് പാപ്പരായിരിക്കുന്നു. പലരും കുടുംബത്തോടൊപ്പം കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. വീടുകളും സ്ഥാപനങ്ങളും ജപ്തി ചെയ്ത് വഴിയാധാരമാക്കപ്പെടുന്നു. ഷെഡ്യൂൾഡ് ബാങ്കുകൾ, സർവ്വീസ് ബാങ്കുകൾ മുതൽ വട്ടപ്പലിശക്കാർ വരെ ജനങ്ങളെ പലിശക്കെണിയിൽ കുടുക്കി ജീവിതം വഴിമുട്ടിക്കുന്നു. സർക്കാറിന്റെ അയൽ കൂട്ടങ്ങൾ വരെ ബാങ്ക് ലിങ്ക്ഡ് വായ്പകൾ എടുപ്പിച്ച് കുടുംബങ്ങളെ പലിശക്കെണിയിൽ അകപ്പെടുത്തുന്നു. ന്യൂജൻ ബാങ്കുകളും വിവിധ ചിട്ടി കമ്പനികളും കുടുംബങ്ങൾക്ക് നൽകുന്ന വായ്പകളിൽ കഴുത്തറുപ്പൻ പലിശയാണ് ഈടാക്കുന്നത്. ഈ പലിശ മാഫിയകളെ നിയന്ത്രിക്കാൻ ആരും രംഗത്ത് വരുന്നില്ല. കേരളത്തിൽ നേരത്തെ നടന്നിരുന്ന ഓപ്പറേഷൻ കുബേര പോലും നിറുത്തി വെച്ചിരിക്കുന്നു.

സമ്പത്ത് ഊറ്റി കടക്കെണിയിലാക്കുന്ന പലിശക്കെണിയിൽ നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താൻ കഴിവുള്ളവർ കാഴ്ചക്കാരായി മാറി നിൽക്കുന്നു. നിസ്സാര ആവശ്യങ്ങൾക്ക് പോലും പലിശ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനില്ക്കുന്നത്.

കഴിഞ്ഞ പതിനാല് വർഷമായി തണലിന്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ടങ്ങൾ പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് കൊണ്ടിരിക്കുകയാണ്. ആഴ്ച തോറും അവർ സംമ്പാദിക്കുന്ന നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യക്കാർക്ക് പലിശ രഹിത വായ്പ നൽകുന്നു. ധാരാളം കുടുംബങ്ങളെ പലിശക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഇതിനകം സാധിച്ചു. ഉള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് ഒഴുകുന്ന കാരുണ്യ പ്രവാഹമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1111 പേർക്ക് 4 കോടി 35 ലക്ഷം രൂപയാണ് ഇവർ പരസ്പരം സഹായിച്ചത്. അതിൽ സംരംഭങ്ങൾക്ക് വായ്പ എടുത്തവരുണ്ട് , കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ, വീട് നിർമ്മാണം, വീട് റിപ്പയർ, മക്കളുടെ വിവാഹം, രോഗ ചികിത്സ, കടം വീട്ടൽ..... അങ്ങിനെ അവരുടെ വിവിധ ആവശ്യങ്ങൾക്ക് തണലിന്റെ സംഗമം അയൽ കൂട്ടങ്ങളിൽ നിന്ന് അവർ പലിശ രഹിത വായ്പകൾ എടുക്കുകയുണ്ടായി. വായ്പ എടുത്തവർ സമയബന്ധിതമായി തിരിച്ചടക്കുന്നതിലും അവർ മാതൃക കാട്ടി.

പലിശക്കെതിരെ ഇത്തരം ബദലുകൾ നാട്ടിൽ വ്യാപകമായി ഉയർന്ന് വരണം. സമൂഹത്തിലെ എല്ലാ വിഭാഗവും അവരവർക്ക് കഴിയുന്ന രൂപത്തിൽ ഈ തിന്മക്കെതിരെ ഒന്നിക്കണം. പള്ളികൾ, ക്ഷേത്രങ്ങൾ, സന്നദ്ധ സംഘടനകൾ, മത-- രാഷ്ട്രീയ സംഘടനകൾ, വ്യാപാരികൾ ... തുടങ്ങി എല്ലാവരും ഇത് പോലുള്ള ബദലുകൾ സൃഷ്ടിക്കാൻ മുമ്പോട്ട് വന്നാൽ നമ്മുടെ പ്രദേശങ്ങളെ പലിശ മുക്തമാക്കാൻ  കഴിയുമെന്നും അതിന് എല്ലാവരും അവരവരുടെ മേഖലകളിൽ രംഗത്ത് വരണമെന്നും തണൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്, വൈ.പ്രസിഡന്റ് ചിറ്റാറയിൽ കുഞ്ഞു ,ട്രഷറർ എക്സി. അംഗം കെ.വി.മുഹമ്മദ്,  എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "പലിശയടെ കെടുതിയും ബദൽ സംവിധാനവും എന്ന വിഷയത്തിൽ നടക...    Read More on: http://360malayalam.com/single-post.php?nid=7794
തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "പലിശയടെ കെടുതിയും ബദൽ സംവിധാനവും എന്ന വിഷയത്തിൽ നടക...    Read More on: http://360malayalam.com/single-post.php?nid=7794
പലിശയുടെ കെടുതിയും ബദൽ സംവിധാനവും സെമിനാർ ഏപ്രിൽ 6 ന് തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "പലിശയടെ കെടുതിയും ബദൽ സംവിധാനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഏപ്രിൽ 6 വ്യാഴം കാലത്ത് 9.30 മുതൽ മാറഞ്ചേരി മുക്കാല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്