സ്കൂളിന്റെ സ്ഥലമെടുപ്പിന് തുക കൈമാറി സീനത്ത് ടീച്ചർ വിരമിച്ചു.

സ്കൂളിന്റെ സ്ഥലമെടുപ്പിന് തുക കൈമാറി സീനത്ത് ടീച്ചർ വിരമിച്ചു.

മാറഞ്ചേരി: സ്ഥല പരിമിതിമൂലം പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് കാൽ ലക്ഷം രൂപ സംഭാവ നൽകിക്കൊണ്ട് സീനത്ത് ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചു. താൻ മുപ്പത് വർഷം ജോലി ചെയ്ത സ്കൂളിന്റെ പ്രയാസങ്ങൾ നേരിട്ടനുഭവിച്ച സീനത്ത് ടീച്ചർ, സ്കൂൾ വികസന കമ്മിറ്റി വിലക്ക് വാങ്ങുന്ന ഒരു ഏക്കർ സ്ഥലത്തിന്റെ ഫണ്ടിലേക്കാണ് തുക കൈമാറിയത്. സ്ഥല പരിമിതിമൂലം ഓരോ ക്ലാസ്സിലും കുട്ടികളെ കുത്തി നിറച്ച് പഠിപ്പിക്കേണ്ട അവസ്ഥ ടീച്ചറിൽ പ്രയാസം സൃഷ്ടിച്ചിരുന്നു. താൻ അനുഭവിച്ച പ്രയാസം ഇനി വരുന്നവർക്ക് ഉണ്ടാകരുതെന്ന് കരുതിയാണ് വിരമിക്കുന്ന വേളയിൽ സ്ഥലം വാങ്ങുന്നതിലേക്ക് തുക കൈമാറാൻ സീനത്ത് ടീച്ചർ തയ്യാറായത്.*

സ്കൂൾ വികസന സമിതി ചെയർമാൻ വി.ഇസ്മായിൽ മാസ്റ്റർ തുക ഏറ്റ് വാങ്ങി.

പ്രിൻസിപ്പാൾ ശ്രീകല, ഹെഡ് മിസ്റ്ററസ് സരസ്വതി ടീച്ചർ, പി.ടി.എ.പ്രസിഡന്റ് പ്രസാദ് ചക്കാലക്കൽ, കോ-ഓർഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ, സഹപാഠി പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്, അലി പനമ്പാട്, അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു*

സ്ഥലം ഏറ്റെടുക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികളും , പൂർവ്വ അധ്യാപകരും നാട്ടുകാരും ഒരുമിച്ച് ഫണ്ട് ശേഖരിക്കുന്നതിനു വിവധ പരിപാടികളാണ് ആവിഷകരിച്ചിരിക്കുന്നത്. വിവിധ പൂർവ്വ വിദ്യാർത്ഥി ബാച്ചുകൾ ശേഖരിച്ച തുക കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.



#360malayalam #360malayalamlive #latestnews

സ്ഥല പരിമിതിമൂലം പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് കാൽ ലക്ഷം രൂപ സംഭാവ നൽകിക്കൊണ്ട് സീനത്ത് ടീച്ചർ സർവ്വീസി...    Read More on: http://360malayalam.com/single-post.php?nid=7791
സ്ഥല പരിമിതിമൂലം പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് കാൽ ലക്ഷം രൂപ സംഭാവ നൽകിക്കൊണ്ട് സീനത്ത് ടീച്ചർ സർവ്വീസി...    Read More on: http://360malayalam.com/single-post.php?nid=7791
സ്കൂളിന്റെ സ്ഥലമെടുപ്പിന് തുക കൈമാറി സീനത്ത് ടീച്ചർ വിരമിച്ചു. സ്ഥല പരിമിതിമൂലം പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് കാൽ ലക്ഷം രൂപ സംഭാവ നൽകിക്കൊണ്ട് സീനത്ത് ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചു. താൻ.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്