കുട്ടിക്കൊരു വീട് താക്കോൽ കൈമാറ്റം വെള്ളിയാഴ്ച

കുട്ടിക്കൊരു വീട് താക്കോൽ കൈമാറ്റം വെള്ളിയാഴ്ച

മാറഞ്ചേരി : കെ. എസ്. ടി എ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി പൊന്നാനി ഉപജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിൻറെ താക്കോൽ കൈമാറ്റം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാറഞ്ചേരി പനമ്പാട് വെസ്റ്റിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി അബ്ദുറഹിമാൻ താക്കോൽ കൈമാറ്റം നിർവഹിക്കും. നന്ദകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വച്ച് എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കും. മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീട് നിർമ്മാണത്തിന് 9 ലക്ഷം രൂപയോളം ചെലവഴിച്ചതായി ഭാരവാഹികൾ പറഞ്ഞു.  കെ.എസ്.ടി.എ അംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ചാണ് വീടിൻറെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി മാറഞ്ചേരി നിന്നും പനമ്പാട്ടേയ്ക്ക് വിളംബര ജാഥയും  സംഘടിപ്പിച്ചു. കെ എസ് ടി എ ജില്ലാ പ്രസിഡൻറ് അജിത് ലൂക്ക് , ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. എം രേണുക, സബ്ജില്ലാ സെക്രട്ടറി കെ. സുഹറ, സ്വാഗതസംഘം ചെയർമാൻ എ. പി വാസു, പ്രസാദ് ചക്കാലക്കൽ സബ്ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. വി ഹനീഫ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കെ. എസ്. ടി എ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി പൊന്നാനി ഉപജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽ...    Read More on: http://360malayalam.com/single-post.php?nid=7790
കെ. എസ്. ടി എ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി പൊന്നാനി ഉപജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽ...    Read More on: http://360malayalam.com/single-post.php?nid=7790
കുട്ടിക്കൊരു വീട് താക്കോൽ കൈമാറ്റം വെള്ളിയാഴ്ച കെ. എസ്. ടി എ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി പൊന്നാനി ഉപജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിൻറെ താക്കോൽ കൈമാറ്റം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്