എസ്.കെ.എസ്.എസ്.എഫ് പൊന്നാനി ക്ലസ്റ്റർ റമസാൻ കാമ്പയിന് തുടക്കമായി

എസ്.കെ.എസ്.എസ്.എഫ് പൊന്നാനി ക്ലസ്റ്റർ റമസാൻ കാമ്പയിന് തുടക്കമായി

പൊന്നാനി: കാരുണ്യം, സംസ്കരണം, മോചനം എന്ന പ്രമേയമുയർത്തി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമസാൻ കാമ്പയിന് പൊന്നാനി ക്ലസ്റ്ററിൽ തുടക്കമായി. പൊന്നാനി വലിയ ജുമാ മസ്ജിദിൽ നടന്ന ഇഅതികാഫ് ജൽസയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

ഇസ്ലാമിക് സെന്റർ ചെയർമാൻ കെ സൈദ് ഹാജി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് അസ് ലം അധ്യക്ഷനായി. ആത്മസംസ്കരണം റമസാനിലൂടെ, അറിവിന്റെ ആകാശങ്ങൾ എന്നീ വിഷയങ്ങൾ കെ.കെ നൗഫൽ ഹുദവി, സി.കെ റഫീഖ് അവതരിപ്പിച്ചു

പി.കെ അഷ്റഫ്, മൊയ്തു അഷ്റഫി, പി.പി.എ ജലീൽ, കെ.വി.എം കഫീൽ, അൽ അമീൻ, ടി.കെ ഹബീബ് റഹ്മാൻ, മുനീർ, തംജീദ് റഹ്മാൻ, പി.പി ഷാഫി പ്രസംഗിച്ചു. ശൈഖ് സൈനുദ്ദീൻ മഖ്ദൂം മഖാമിൽ സിയാറത്ത് നടത്തി. ഖുർആൻ പാരായണവും പ്രത്യേക പ്രാർത്ഥനയും നടന്നു.

#360malayalam #360malayalamlive #latestnews

പൊന്നാനി: കാരുണ്യം, സംസ്കരണം, മോചനം എന്ന പ്രമേയമുയർത്തി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമസാൻ കാമ്പയിന് പൊന്നാനി ക്ലസ്റ്ററിൽ തുടക്...    Read More on: http://360malayalam.com/single-post.php?nid=7789
പൊന്നാനി: കാരുണ്യം, സംസ്കരണം, മോചനം എന്ന പ്രമേയമുയർത്തി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമസാൻ കാമ്പയിന് പൊന്നാനി ക്ലസ്റ്ററിൽ തുടക്...    Read More on: http://360malayalam.com/single-post.php?nid=7789
എസ്.കെ.എസ്.എസ്.എഫ് പൊന്നാനി ക്ലസ്റ്റർ റമസാൻ കാമ്പയിന് തുടക്കമായി പൊന്നാനി: കാരുണ്യം, സംസ്കരണം, മോചനം എന്ന പ്രമേയമുയർത്തി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമസാൻ കാമ്പയിന് പൊന്നാനി ക്ലസ്റ്ററിൽ തുടക്കമായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്