മാറഞ്ചേരി ഗവ: ഹൈസ്ക്കൂൾ 1988 ബാച്ച് സ്കൂളിനും നാടിനും മാതൃകയാകുന്നു.

മാറഞ്ചേരി ഗവ: ഹൈസ്ക്കൂൾ 1988 ബാച്ച് സ്കൂളിനും നാടിനും മാതൃകയാകുന്നു.

മാറഞ്ചേരി : പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ സമൂഹത്തിനും നാടിനും എങ്ങിനെ മാതൃകയാകാം എന്ന് വീണ്ടും തെളിയിക്കുകയാണ് മാറഞ്ചേരി ഹൈസ്‌കൂൾ 88 ബാച്ച് കൂട്ടായ്മ .

സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന മാറഞ്ചേരി ഹൈസ്‌കൂളിന്റെ സ്ഥലമെടുപ്പിനായുള്ള വികസനഫണ്ടിലേക്ക് ഒരു സെന്റിനുള്ള  290000 രൂപ കൈമാറിയതോടൊപ്പം മാറഞ്ചേരിയിലെ കിഡ്നി രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി രൂപം കൊടുത്ത  മാറഞ്ചേരി കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചു വരുന്ന   250 ഡയാലിസിസ് ക്ലബ്‌ ഫണ്ടിലേക്കുള്ള മൂന്നാം വർഷത്തെ സഹായമായി 10750 രൂപയും മാറഞ്ചേരി ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ 1988 ബാച്ച്  കൈമാറി . 


മൂന്ന് വർഷമായി  87750 രൂപയാണ് പാവപ്പെട്ട കിഡ്‌നി രോഗികളെ സഹായിക്കുന്ന ഫണ്ടിലേക്ക് അവർ നൽകിയത് .

മാറഞ്ചേരിയിലെ സാധാരണക്കാരും എല്ലാ വിഭാഗം  തൊഴിലാളികളും  നല്ലവരായ പ്രവാസികളുടേയും സഹായം ഒന്നു കൊണ്ട് മാത്രമാണ് 13 ലക്ഷത്തോളം രൂപ കിഡ്നി രോഗികൾക്കും മറ്റ് അവശത അനുഭവിക്കുന്ന രോഗികൾക്കുമായി കെയർ ക്ലബ് ട്രസ്റ്റിന് നൽകാൻ കഴിഞ്ഞത്.

പരിശുദ്ധ റമളാനിൽ ആരംഭിച്ച റമളാൻ ഫണ്ടിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്ന് സംഘാടകർ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ 9037766008, 9745292919,+ 86968 34834

#360malayalam #360malayalamlive #latestnews

മാറഞ്ചേരി : പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ സമൂഹത്തിനും നാടിനും എങ്ങിനെ മാതൃകയാകാം എന്ന് വീണ്ടും തെളിയിക്കുകയാണ് മാറഞ്ചേരി ഹൈസ്...    Read More on: http://360malayalam.com/single-post.php?nid=7785
മാറഞ്ചേരി : പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ സമൂഹത്തിനും നാടിനും എങ്ങിനെ മാതൃകയാകാം എന്ന് വീണ്ടും തെളിയിക്കുകയാണ് മാറഞ്ചേരി ഹൈസ്...    Read More on: http://360malayalam.com/single-post.php?nid=7785
മാറഞ്ചേരി ഗവ: ഹൈസ്ക്കൂൾ 1988 ബാച്ച് സ്കൂളിനും നാടിനും മാതൃകയാകുന്നു. മാറഞ്ചേരി : പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ സമൂഹത്തിനും നാടിനും എങ്ങിനെ മാതൃകയാകാം എന്ന് വീണ്ടും തെളിയിക്കുകയാണ് മാറഞ്ചേരി ഹൈസ്‌കൂൾ 88 ബാച്ച് കൂട്ടായ്മ . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്