സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയം; നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിഡൻ അജണ്ട': ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട് : സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം  അപലപനീയമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ൽ നേർപഥം ഓൺലൈൻ കാമ്പയിന്റെ  ഭാഗമായി സംഘടിപ്പിച്ച 'വിവാഹം: മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?' എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങൾ കാണാതെയാണ് സർക്കാർ ഇത്തരം നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് വർധിച്ചു വരുന്ന സ്ത്രീപീഡനം, സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ലോക ശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി സ്ത്രീകളുടെ വിവാഹപ്രായം പ്രശ്നമായി കൊണ്ടുവരാൻ ശ്രമിക്കുന്നത്. വസ്തുതാപരമല്ലാത്ത വിഷയങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഹിഡൻ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഗ്രാമീണ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി സ്ത്രീ സമൂഹത്തോടുള്ള ബാധ്യത നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ പൗരന്മാർക്ക് ദിശാബോധം നൽകേണ്ട പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരുടെ ജീവിതം കൂടുതൽ ദുഃസഹമാക്കുകയാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.

ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്നതിന് മുൻപ് മത - സംഘടനാ നേതാക്കൾ, രാഷ്ട്രീയ നേതൃത്വം, വിവിധ സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. എന്നാൽ  പ്രധാനമന്ത്രി ജനാധിപത്യ മര്യാദകളുടെ നടപടിക്രമങ്ങൾ തെറ്റിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പല പ്രഖ്യാപനങ്ങളും ഏകപക്ഷീയമായാണ് നടത്തുന്നത്. ഇന്ത്യയിലെ ജനജീവിതം പഠിക്കാതെ രാഷട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

#360malayalam #360malayalamlive #latestnews

കോഴിക്കോട് : സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ൽ നേ...    Read More on: http://360malayalam.com/single-post.php?nid=778
കോഴിക്കോട് : സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ൽ നേ...    Read More on: http://360malayalam.com/single-post.php?nid=778
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയം; നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിഡൻ അജണ്ട': ഇ.ടി മുഹമ്മദ് ബഷീർ കോഴിക്കോട് : സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അപലപനീയമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ൽ നേർപഥം ഓൺലൈൻ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'വിവാഹം: മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്