കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് മാറഞ്ചേരി - റമളാൻ ഫണ്ടിന് തുടക്കമായി.

കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് മാറഞ്ചേരി  - റമളാൻ ഫണ്ടിന് തുടക്കമായി.

കരുതലും പരിഗണനയും ഏറെ പ്രതിഫലിപ്പിക്കേണ്ട സാഹചര്യങ്ങളിലൂടെയാണ് നമ്മളെല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് 

മാരകമായ അസുഖങ്ങൾ ബാധിച്ചു നിരവധി ആളുകൾ നമ്മുടെ പ്രദേശങ്ങളിൽ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് വളരെ പ്രയാസമുണ്ടാക്കുന്ന നേർക്കാഴ്ചയാണ് .അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ അതിലും പരിതാപകരമാണ് . 

ഇത്തരം നേരിട്ടുള്ള അനുഭവങ്ങളാണ് കിഡ്‌നി രോഗം ബാധിച്ച നിർധനരായ ഡയാലിസ് ചെയ്യുന്ന നമ്മുടെ പഞ്ചായത്തിലുള്ള സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടി  "കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്ററ് " രൂപീകരിച്ചുകൊണ്ട് മുന്നോട്ട് പോവാൻ കാരണമായത് .

മാറഞ്ചേരി പഞ്ചായത്തിനകത്തുള്ള ഡയാലിസ് ചെയ്തുകൊണ്ടിരിക്കുന്ന നിർധനരായ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ ട്രസ്റ്റിന് കീഴിൽ ആദ്യമായി നടപ്പിൽ വരുത്തിയ പദ്ധതിയാണ് " 250 ഡയാലിസിസ് ക്ലബ് " . പ്രവർത്തനമാരംഭിച്ചു രണ്ടു വർഷം പിന്നിടുമ്പോൾ 12 ലക്ഷത്തിന് മുകളിൽ സഹായങ്ങൾ ചെയ്യാൻ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട് .

ക്ലബ്ബിൽ അംഗങ്ങളായവർ മാസ വിഹിതമായി നൽകുന്ന 250 രൂപ സ്വരൂപിച്ചാണ്  ഇത്രയും വലിയ ഒരു പ്രവർത്തനം ഇതിനോടകം നടത്താൻ കഴിഞ്ഞത് .നമ്മുടെ നാട്ടിലും പ്രവാസലോകത്തും ഉള്ള സഹോദരന്മാർ ഒത്തുചേർന്നപ്പോൾ വലിയൊരു ആശ്വാസമാണ് ഇത്തരം രോഗികൾക്ക് നമുക്ക് നൽകാൻ കഴിഞ്ഞത് .

ഡയാലിസ് സഹായത്തോടൊപ്പം തന്നെ മറ്റു നിരവധി പ്രശനങ്ങളുമായി പ്രയാസം അനുഭവിക്കുന്ന രോഗികളും നമ്മെ ദിനംപ്രതി സമീപിക്കുന്നു .ഡയാലിസ് ചെയ്യുന്നവർ തന്നെ മരുന്നിനും ട്യൂബിനും ഒക്കെ നമ്മോട് ആവശ്യപ്പെടുന്നുണ്ട് .പൂർണ്ണമായി അല്ലെങ്കിലും കുറച്ചൊക്കെ നൽകാൻ നമുക്ക് കഴിഞ്ഞു . രോഗികൾക്കാവശ്യമായ ഓക്സിജൻ സിലിണ്ടറുകളും നമ്മൾ സജ്ജീകരിച്ചിട്ടുണ്ട് .

 കഴിഞ്ഞ രണ്ടു വർഷവും റമളാൻ മാസത്തിൽ നൽകിയ സംഭാവനകളാണ് ഇത്തരം സഹായങ്ങൾക്ക് കൈത്താങ്ങായി മാറിയത് .ഈ വർഷവും അവരവരാൽ കഴിയുന്ന സഹായം ഈ ഫണ്ടിലേക്ക് നൽകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. .

ദാനധർമ്മങ്ങൾക്ക് വളരെയധികം പ്രതിഫലം ലഭിക്കുന്ന ഈ വിശുദ്ധ മാസത്തിൽ നിങ്ങൾ നൽകുന്ന സദഖയിൽ നിന്നോ മറ്റ് ഫണ്ടുകളിൽ നിന്നോ ഒരു വിഹിതം നൽകണമെന്നു പ്രത്യേകം അഭ്യർത്ഥിക്കുന്നു .

നിങ്ങളുടെ സഹായങ്ങളും സദഖകകളും കെയർ ക്ലബ്ബ് ചാരിറ്റി അകൗണ്ടിലേക്ക് എത്തിക്കുക.

കൂടുതൽ വിവരങ്ങൾക്ക് 90377 66008, 9745292919 , എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

M/s Care Club Charitable Trust

Account No. 17060200002447

IFSC Code . FDRL0001706

Google UPI payment ID.

careclub@fbl

Federal Bank

Maranchery

#360malayalam #360malayalamlive #latestnews

കരുതലും പരിഗണനയും ഏറെ പ്രതിഫലിപ്പിക്കേണ്ട സാഹചര്യങ്ങളിലൂടെയാണ് നമ്മളെല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് മാരകമായ അസുഖങ്ങ...    Read More on: http://360malayalam.com/single-post.php?nid=7779
കരുതലും പരിഗണനയും ഏറെ പ്രതിഫലിപ്പിക്കേണ്ട സാഹചര്യങ്ങളിലൂടെയാണ് നമ്മളെല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് മാരകമായ അസുഖങ്ങ...    Read More on: http://360malayalam.com/single-post.php?nid=7779
കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് മാറഞ്ചേരി - റമളാൻ ഫണ്ടിന് തുടക്കമായി. കരുതലും പരിഗണനയും ഏറെ പ്രതിഫലിപ്പിക്കേണ്ട സാഹചര്യങ്ങളിലൂടെയാണ് നമ്മളെല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് മാരകമായ അസുഖങ്ങൾ ബാധിച്ചു നിരവധി ആളുകൾ നമ്മുടെ പ്രദേശങ്ങളിൽ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്